മീരാഭായിന്ദറിൽ ശ്രീനാരായണ ഗുരുവിന്‍റെ പേരിൽ പാലം

ഗീതാഭരത്‌ ജയിൻ എംഎൽഎ നാമകരണ ചടങ്ങു നിർവഹിക്കും
Bridge at mira bhayender to be named after sree narayana guru
മീരാഭായിന്ദറിൽ ശ്രീനാരായണ ഗുരുവിന്‍റെ പേരിൽ പാലം
Updated on

മുംബൈ: ഭായിന്ദർ വെസ്റ്റിലെ മോർവേ വില്ലേജിലെ പാലത്തിനു ശ്രീനാരായണ ഗുരുവിന്‍റെ പേര് നൽകാൻ മീരാഭായിന്ദർ നഗര സഭ തീരുമാനിച്ചു. നാമകരണ ചടങ്ങ് ഗാന്ധി ജയന്തി ദിനത്തിൽ നടക്കും. വൈകീട്ട് 4.30 നു നടക്കുന്ന ചടങ്ങിൽ ഗീതാഭരത്‌ ജയിൻ എംഎൽഎ നാമകരണ ചടങ്ങു നിർവഹിക്കും. കർണാടക വിധാൻ പരിഷത് മുൻ അംഗവും പ്രതിപക്ഷ നേതാവുമായിരുന്ന ബി.കെ. ഹരിപ്രസാദ് മുഖ്യാതിഥിയായിരിക്കും. പാർലമെന്‍റ് അംഗം നരേഷ് ജി. മസ്കെ , മുനിസിപ്പൽ കമ്മീഷണർ സഞ്ജയ് എസ്‌, കാട്കർ ഐഎഎസ്, ബില്ലവർ അസോസിയേഷൻ പ്രസിഡന്‍റ് ഹരീഷ് സി. അമിൻ, എൻ. ടി. പൂജാരി, താനേ മുൻ മേയർ മീനാക്ഷി ആർ. ഷിൻഡെ, ശ്രീനാരായണ മന്ദിരസമിതി ഭാരവാഹികളായ എം. ഐ. ദാമോദരൻ, എൻ. മോഹൻദാസ്, ഒ. കെ. പ്രസാദ്, എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.

യൂണിറ്റ് സെക്രട്ടറി സുമിൻ സോമൻ സ്വാഗതവും സോണൽ സെക്രട്ടറി കെ. ഉണ്ണികൃഷ്ണൻ നന്ദിയും പറയും വൈകീട്ട് 4 .30 മുതൽ കലാപരിപാടികൾ, 5 .30 നു പാലത്തിന്‍റെ പ്രവേശന ഉദ്ഘാടനവും നാമകരണ ചടങ്ങും. 6 .15 നു പൊതു സമ്മേളനം. 7 .30 നു കലാപരിപാടികൾ തുടരും.

തുടർന്ന് മഹാപ്രസാദം. ഉദ്ഘാടന ചടങ്ങുകൾ തത്സമയം മന്ദിരസമിതി ഹാളിൽ പ്രദർശിപ്പിക്കും. നാമകരണ ചടങ്ങുകൾ ശ്രീനാരായണ മന്ദിര സമിതിയുടെ മീരാറോഡ് ഗുരുസെന്‍ററിലെ ഹാളിലായിരിക്കും നടക്കുക. ഫോൺ: 9820560646 , 9892884522 .

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com