മഹാരാഷ്ട്രയിലെ ജനങ്ങൾക്കും അവരുടെ ഉയർച്ചയ്ക്കും വേണ്ടിയുള്ളതാണ് ഈ ബജറ്റ്: ഷിൻഡെ

സ്ത്രീകൾക്കും കർഷകർക്കും , യുവജന വിഭാഗങ്ങൾക്കും വേണ്ടിയുള്ള സംസ്ഥാനത്തിന്‍റെ പ്രതിബദ്ധതയാണ് ബജറ്റ് കാണിക്കുന്നത്, മുഖ്യമന്ത്രി ഉറപ്പിച്ചു പറഞ്ഞു.
ഏക്നാഥ് ഷിൻഡെ
ഏക്നാഥ് ഷിൻഡെFile
Updated on

മുംബൈ: മഹാരാഷ്ട്രയിലെ ജനങ്ങളെ സേവിക്കാനുള്ള നിശ്ചയദാർഢ്യത്തിന്‍റെ ഉദാഹരണമാണ് ബജറ്റെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞു. ബജറ്റ് അവതരണത്തിന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാരാഷ്ട്രയിലെ ജനങ്ങൾക്കും അവരുടെ ഉയർച്ചയ്ക്കും വേണ്ടിയുള്ളതാണ് ഈ ബജറ്റെന്നും അദ്ദേഹം പറഞ്ഞു. “വ്യാഴാഴ്‌ച മൺസൂൺ സെഷൻ ആരംഭിച്ചപ്പോൾ, പ്രതിപക്ഷം അതിനെ വിടവാങ്ങൽ സമ്മേളനമാണെന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ ഞങ്ങൾക്ക് അങ്ങിനെയല്ല,നമ്മുടെ ബജറ്റ് ഒരു കണ്ണ് തുറപ്പിക്കുന്നതായിരിക്കണം. സമൂഹത്തിലെ ഓരോ വിഭാഗത്തിലെ ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് ഇതിൽ കാണിക്കുന്നത്".

മൺസൂൺ സമ്മേളനത്തെ മഹായുതിയുടെ വിടവാങ്ങൽ സമ്മേളനമെന്ന് വിശേഷിപ്പിച്ച ശിവസേന (യുബിടി) അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ അഭിപ്രായത്തിന്‍റെ പശ്ചാത്തലത്തിലാണ് ഷിൻഡെയുടെ ഈ പരാമർശം.

സ്ത്രീകൾക്കും കർഷകർക്കും , യുവജന വിഭാഗങ്ങൾക്കും വേണ്ടിയുള്ള സംസ്ഥാനത്തിന്‍റെ പ്രതിബദ്ധതയാണ് ബജറ്റ് കാണിക്കുന്നത്, മുഖ്യമന്ത്രി ഉറപ്പിച്ചു പറഞ്ഞു.

“ബജറ്റ് രാഷ്ട്രീയമോ മറ്റു സംഭവങ്ങളോ ഇല്ല. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാനുള്ള മാർഗങ്ങൾ അതിലുണ്ട്. എല്ലാ മേഖലകളെയും വിഭാഗങ്ങളെയും ഉൾക്കൊണ്ടാണ് ബജറ്റ്". ബജറ്റിനെ കുറിച്ച് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com