ടിക്കറ്റില്ലാതെ ലോക്കൽ ട്രെയിനിൽ കയറിയത് ചോദ്യം ചെയ്ത ടിസിമാർക്ക് മർദ്ദനം: യുവതിക്കെതിരെ കേസ്

സെക്ഷൻ 132 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ടിക്കറ്റില്ലാതെ ലോക്കൽ ട്രെയിനിൽ  കയറിയത് ചോദ്യം ചെയ്ത ടിസിമാർക്ക് മർദ്ദനം: യുവതിക്കെതിരെ കേസ്
ടിക്കറ്റില്ലാതെ ലോക്കൽ ട്രെയിനിൽ കയറിയത് ചോദ്യം ചെയ്ത ടിസിമാർക്ക് മർദ്ദനം: യുവതിക്കെതിരെ കേസ്
Updated on

മുംബൈ: ടിക്കറ്റില്ലാതെ ലോക്കൽ ട്രെയിനിൽ കയറിയത് ചോദ്യം ചെയ്ത ടിസിമാരെ മർദിച്ചുവെന്ന പരാതിയിൽ യുവതിക്കെതിരേ കേസ്. സെൻട്രൽ റെയിൽവേ ടിസിമാരായ അർച്ചന ഖത്‌പെ, (47)സംഗീത മന്ധാരെ, (45) എന്നിവരാണ് കുർള റെയിൽവേ പോലീസ് സ്‌റ്റേഷനെ സമീപിച്ച് അങ്കലേശ്രിയയ്‌ എന്ന യുവതിക്കെതിരെ പരാതി നൽകിയത്. സെക്ഷൻ 132 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ബുധനാഴ്ച,ഉച്ചകഴിഞ്ഞ് 3.30 നും 4.00 നും ഇടയിലാണ് ഖത്‌പെയും മന്ധാരെയും മറ്റൊരു ടിസിയും കൂടി ഭാണ്ഡൂപ്പിൽ CSMT ലേക്ക് പോകുന്ന സ്ലോ ലോക്കൽ ട്രെയിനിൽ കയറിയത്. ടിക്കറ്റ് പരിശോധനയ്ക്കിടെ, ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്ന അങ്കലേശ്രിയയ്‌ ഖത്പെ കണ്ടെത്തി. എന്നാൽ താൻ ഒരു ടിക്കറ്റ് എടുത്തിരുന്നതായി യുവതി അവകാശപ്പെട്ടു, എന്നാൽ യുവതിയുടെ കൈവശം ഉണ്ടായിരുന്നത് ഓഗസ്റ്റ് 6 ന്‍റെ ടിക്കറ്റ് ആയിരുന്നു.

ഇതിനെ തുടർന്ന് പിഴ അടക്കണം എന്നാവശ്യപെട്ടെങ്കിലും യുവതി വഴങ്ങിയില്ല. എന്നാൽ പരേലിലേക്ക് പോകുകയായിരുന്ന അങ്കലേശ്രിയയ്‌ ഘാട്‌കോപ്പറിൽ ഇറക്കി ജി പേ വഴി പിഴ അടക്കാൻ ആവശ്യപെട്ടപ്പോൾ സാങ്കേതിക പ്രശ്‌നങ്ങളും നേരിട്ടു. പിന്നീട് തർക്കം രൂക്ഷമാവുകയും യുവതി ഖത്‌പെയുടെയും മന്ദാരെയുടെയും വയറ്റിൽ അടിക്കുകയും ചവിട്ടുകയും ചെയ്തു. ഇതിൽ മന്ദാരെയുടെ കൈയ്ക്ക് പരുക്കുണ്ട്. ഇതേ തുടർന്നാണ് പരാതി നൽകിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com