സിബിഡി മന്ദിരസമിതി കുടുംബ സംഗമവും സാംസ്‌കാരിക സമ്മേളനവും

സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്

CBD Mandira Samiti Family Reunion and Cultural Conference

മന്ദിരസമിതി കുടുംബ സംഗമവും സാംസ്‌കാരിക സമ്മേളനവും

Updated on

നവിമുംബൈ:ശ്രീനാരായണ മന്ദിര സമിതി സിബിഡി ബേലാപ്പൂര്‍ യൂണിറ്റിന്റെ കുടുംബ സംഗമവും സാംസ്‌കാരിക സമ്മേളനവും 13 നു ശനിയാഴ്ച വൈകിട്ട് 3.30 മുതല്‍ സെക്ടര്‍ എട്ടിലെ കൈരളി ഹാളില്‍ വച്ച് നടത്തും. 3.30ന് ഗുരുപൂജ, 4 മുതല്‍ കുട്ടികളുടെ വിവിധ കലാപരിപാടികള്‍ . 5 ന് സമിതി പ്രസിഡന്‍റ് എം.ഐ ദാമോദരന്‍റെ അധ്യക്ഷതയില്‍ ചേരുന്ന സാംസ്‌കാരിക സമ്മേളനം മന്ദാ മാത്രേ എംഎല്‍എ ഉദ്ഘാടനം ചെയ്യും.

സമ്മേളനത്തില്‍ വിവിധ സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികളും സാമൂഹിക പ്രവര്‍ത്തകരും പങ്കെടുക്കും. സമ്മേളനത്തില്‍ മുതിര്‍ന്ന അംഗങ്ങളേയും വിവിധ സംഘടനാ ഭാരവാഹികളേയും ആദരിക്കും.

കുട്ടികള്‍ക്കുള്ള മെറിറ്റവാര്‍ഡുകള്‍ മുഖ്യാതിഥി നല്‍കും. മഹിളാ വിഭാഗം ശ്രീനാരായണ ഗുരുവിന്റെ കൃതികളെ ആസ്പദമാക്കി നടത്തുന്ന തിരുവാതിര, മന്ദിര സമിതി കലാ വിഭാഗം അവതരിപ്പിക്കുന്ന 'നിഴലുകള്‍ക്ക് നിറഭേദമോ' എന്ന നാടകം തുടങ്ങിയവയും അരങ്ങേറും. സ്‌നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്

logo
Metro Vaartha
www.metrovaartha.com