ശ്രീനാരായണ മന്ദിരസമിതി യൂണിറ്റുകളിൽ ചതയദിനാഘോഷം

ശ്രീനാരായണ മന്ദിരസമിതിയുടെ എല്ലാ യൂണിറ്റുകളിലും ഗുരുസെന്‍ററുകളിലും വിശേഷാൽ ചതയ പൂജയും പ്രഭാഷണവും പ്രസാദവിതരണവും ഉണ്ടായിരിക്കും.
Chathaya Day celebration in Sree Narayana Mandira Samiti units
ശ്രീനാരായണ മന്ദിരസമിതി യൂണിറ്റുകളിൽ ചതയദിനാഘോഷം
Updated on

മുംബൈ: ചതയദിനത്തോടനുബന്ധിച്ചു ശനിയാഴ്ച ശ്രീനാരായണ മന്ദിരസമിതിയുടെ എല്ലാ യൂണിറ്റുകളിലും ഗുരുസെന്‍ററുകളിലും വിശേഷാൽ ചതയ പൂജയും പ്രഭാഷണവും പ്രസാദവിതരണവും ഉണ്ടായിരിക്കും. സമിതിയുടെ ചെമ്പൂർ ആസ്ഥാനത്തെ ഗുരുമന്ദിരത്തിൽ വൈകീട്ട് 6 .30 മുതൽ വിളക്കുപൂജ, സമൂഹ പ്രാർഥന, പ്രസാദ വിതരണം, പ്രഭാഷണം.

ദാദർ ഓഫിസ് : വൈകീട്ട് 5 നാണ് പൂജയും പ്രഭാഷണവും. വിലാസം: നവീൻ ആഷാ, 126 , ദാദാ സാഹേബ് ഫാൽക്കെ റോഡ്, ദാദർ ഈസ്റ്റ്, മുംബൈ- 14 ഫോൺ: .9987547872 .

ഗുരുദേവഗിരി: രാവിലെ 6 .45 നു ഗുരുപൂജ, 9 മുതൽ ഗുരുഭാഗവത പാരായണം, നെയ്‌വിളക്ക് അർച്ചന, വൈകീട്ട് 6 .45 നു വിശേഷാൽ ഗുരുപൂജ, തുടർന്ന് ദീപാരാധന, 7 .15 മുതൽ ഗുരുദേവഗിരി ഭജന സംഘം അവതരിപ്പിക്കുന്ന സംഗീത ഭജന. തുടർന്ന് മഹാപ്രസാദം. ഫോൺ: 7304085880

വിരാർ: ഗുരുസെന്‍ററിൽ രാവിലെ 8 നു ഗുരുപൂജ, 9 മുതൽ ഗുരുദേവകൃതികളുടെ പാരായണം, വൈകുന്നേരം 6 .30 നു ഗുരുപൂജ, 7 മുതൽ ഭജന, 8 .30 നു സമർപ്പണം, തുടർന്ന് മഹാപ്രസാദം. ഫോൺ: 9004468232 .

വസായ്: ഗുരുസെന്‍ററിൽ രാവിലെ 9 .30 നു മഹാ ഗുരുപൂജ, തുടർന്ന് സമൂഹ പ്രാർഥന, ഗുരുദേവകൃതി പാരായണം, വൈകീട്ട് 6:30 നു മഹാഗുരുപൂജ, അർച്ചന, സമൂഹ പ്രാർഥന, പ്രഭാഷണം, മഹാപ്രസാദം. ഫോൺ: 9833356861

വാശി: ഗുരുസെന്‍ററിൽ രാവിലെ 6 .30 നും വൈകീട്ട് 6 .30 നും ഗുരുപൂജ, ഗുരുപുഷ്‌പാഞ്‌ജലി, 7 30 ഗുരു വായന , 8 .15 നു മഹാപ്രസാദം. ഫോൺ: 9869253770 .

സി. ബി. ഡി- ബേലാപ്പൂർ: വൈകീട്ട് 6.30 മുതൽ ഗുരുസെന്‍ററിൽ. ഗുരുപൂജ, ഗുരുപുഷ്പ്പാഞ്ജലി, ദീപാർപ്പണം, സമൂഹ പ്രാർഥന, 7 .25 മുതൽ സമിതി സാംസ്കാരിക വിഭാഗം കൺവീനർ പി. പി. സദാശിവൻ നടത്തുന്ന പ്രഭാഷണം. ഫോൺ: 9892297290 .

കാമോത്തേ : ഗുരു സെൻററിൽ വൈകീട്ട് 5.30 നു വിശേഷാൽ ചതയ പൂജ, സമൂഹ പ്രാർഥന, പ്രഭാഷണം, പ്രസാദ വിതരണം. ഫോൺ: 7016223732 .

ഖാർഘർ: ഗുരുസെന്‍ററിൽ രാവിലെ 10 നു ദീപാർപ്പണം, തുടർന്ന് ഗുരുഭാഗവത പാരായണം. വൈകീട്ട് 7.15 മുതൽ ഭജന, 8 .30 നു മഹാപ്രസാദം. ഫോൺ: 9819329780 .

ഉൾവെ: രാവിലെ 9 മുതൽ ഗുരുപൂജ , ഗുരുപുഷ്‌പാഞ്‌ജലി, ഗുരുദേവകൃതി പാരായണം. വൈകീട്ട്സ 7 മുതൽ മൂഹപ്രാർഥന, ചതയദിന സന്ദേശം, മഹാപ്രസാദം. വിലാസം: ശിവാലയ, പ്ലോട്ട് നമ്പർ 11 , സെക്ടർ- 2 , ഉൾവെ. ഫോൺ: 9321251681 .

ഉല്ലാസ് നഗർ: ഗുരുസെന്‍ററിൽ രാവിലെ 6 .30 മുതൽ ഗുരുപൂജ, ഗുരുദേവകൃതി പാരായണം, ഗുരു പുഷ്പാഞ്ജലി , സർവൈശ്വര്യ പൂജ, തുടർന്ന് മഹാപ്രസാദം. ഫോൺ: 8551963721 .

സാക്കിനാക്ക: ഗുരുശ്രീ മഹേശ്വര ക്ഷേത്രത്തിൽ രാവിലെ മുതൽ ഗുരുദേവകൃതികളുടെ പാരായണവും ഗുരുപൂജയും.ഒരു മണിക്ക് മഹാപ്രസാദം. ഫോൺ: 9869776018 .

ഡോംബിവലി - താക്കുർളി: രാവിലെ 7 നു ഗുരുപുഷ്‌പാഞ്‌ജലി, വൈകിട്ട് 4.30 മുതൽ വനിതാ വിഭാഗത്തിൻ്റെ പ്രാർത്ഥന. 7 ന് ഗുരു പൂജ, പുഷ്പാര്‍ച്ചന, 7.30 മുതൽ സമിതി സാംസ്കാരിക വിഭാഗം സെക്രട്ടറി കെ. ഷണ്മുഖൻ ഗുരുദർശനത്തെ ആസ്പദമാക്കി നടത്തുന്ന പ്രഭാഷണം. തുടർന്ന് മഹാപ്രസാദം. ഫോൺ: 9820001031

നല്ലസോപാര: വൈകീട്ട് 5 മുതൽ ഗുരുസെന്‍ററിൽ ഗുരുഭാഗവത പാരായണം, ഗുരുദേവകൃതികളുടെ ആലാപനം ,ഗുരുപുഷ്‌പാഞ്‌ജലി, മഹാപ്രസാദം . വിലാസം: ഫോൺ: 6238286017, 9892735249 .

താരാപ്പൂർ: വൈകിട്ട് 6.30 ന് താരാപ്പൂർ ആത്മശക്തി നഗറിലുള്ള ഗുരു മന്ദിരത്തിൽ രാവിലെ 9 മുതൽ ഗുരു ഭാഗവത പാരായണം, ചതയപൂജ, പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കും. ഫോൺ: 9823263670 .

വിരാർ: രാവിലെ 8 നു ഗുരുപൂജ, 9 മുതൽ ഗുരുഭാഗവത പാരായണം, വൈകീട്ട് 6 .30 നു ഗുരുപൂജ, 7 നു ഭജന, പ്രഭാഷണം. തുടർന്ന് പ്രസാദവിതരണം . 9004468232 .

മീരാറോഡ്: ഗുരുസെന്‍ററിൽ രാവിലെ 10 മുതൽ ഗുരുദേവകൃതികളുടെ ആലാപനം, അഷ്ടോത്തരാർച്ചന, വത്സ ചന്ദ്രന്‍റെ പ്രഭാഷണം, തുടർന്ന് മഹാപ്രസാദം. ഫോൺ: 9892884522 .

മലാഡ്: കുരാർ ഗുരു ശാരദാ മഹേശ്വര ക്ഷേത്രത്തിൽ വൈകീട്ട് 6 .30 മുതൽ ഗുരുപൂജ, അർച്ചന, സമൂഹ പ്രാർഥന, ഗുരുദേവ കൃതി പാരായണം, മഹാപ്രസാദം . ഫോൺ: 9920437595 .

കലംബൊലി: രാവിലെ 6 .30 നു ഗുരുപൂജ, 10 .30 മുതൽ ഗുരുഭാഗവത പാരായണം, വൈകീട്ട് 6 .30 നു ഗുരുപൂജ, 7 മുതൽ ഗുരുദേവകൃതി പാരായണം, ഗുരുപൂജ, തുടർന്ന് മഹാപ്രസാദം. ഫോൺ: 8879174144 .

അംബർനാഥ് - ബദലാപ്പൂർ: വൈകീട്ട് 7 മുതൽ ഗുരുപൂജ, ഗുരുപുഷ്‌പാഞ്‌ജലി, ദീപാരാധന, മഹാപ്രസാദം. ഫോൺ: 9226526307 .

ഗോരേഗാവ്: രാവിലെ 7 മുതൽ ഗുരുപൂജ, പുഷ്‌പാഞ്‌ജലി, ഗുരുദേവകൃതി പാരായണം, പ്രേംരാജ് വന്നേരി നടത്തുന്ന പ്രഭാഷണം, തുടർന്ന് മഹാപ്രസാദം. ഫോൺ: 9820319239 .

ഘൺസോളി: വൈകീട്ട് 6.15 മുതൽ ഗുരുപൂജ, പുഷ്‌പാഞ്‌ജലി, ഭജന. തുടർന്ന് മഹാ പ്രസാദം. ഫോൺ: 9969514096 .

ഭാണ്ഡൂപ്: രാവിലെ 6 .30 മുതൽ ഗുരുസെന്‍ററിൽ ഗുരുപൂജ, ഗുരുപുഷ്‌പാഞ്‌ജലി. വൈകീട്ട് 6 മുതൽ ഗുരുപൂജ, ഗുരുദേവ കൃതി പാരായണം, സമൂഹ പ്രാർഥന, തുടർന്ന് മഹാപ്രസാദം. ഫോൺ: 9324567062 .

ഭീവണ്ടി: ഗുരുസെന്‍ററിൽ വൈകീട്ട് 5 മുതൽ ഗുരുപുഷ്‌പാഞ്‌ജലി, ഗുരുപൂജ, സമൂഹ പ്രാർഥന, പ്രസാദ വിതരണം. ഫോൺ: 9422660663.

താനെ: ശ്രീനഗറിലെ ഗുരുസെന്‍ററിൽ രാവിലെ 10 മുതൽ ഭാഗവതപാരായണം, ഗുരുപുഷ്‌പാഞ്‌ജലി, ഗുരുഭാഗവതപാരായണം, 12 മുതൽ വി. എൻ. പവിത്രൻ ഗുരുദർശനത്തെ ആസ്പദമാക്കി നടത്തുന്ന പ്രഭാഷണം.

ദഹാനു റോഡ്- ഉമർഗാവ്: വൈകീട്ട് 7 മുതൽ വി . എസ്. രാജേഷിന്‍റെ വസതിയിൽ. വിലാസം: 109 , ഇ. വിംഗ് , ശീതൾ റസിഡൻസി, ദഹാനു റോഡ്, ഉമർഗാവ് വെസ്റ്റ്. ഫോൺ: 9510258748 .

സമിതിയുടെ മറ്റു യൂണിറ്റുകളിലും ഗുരുസെന്‍ററുകളിലും നടക്കുന്ന പൂജയുടെ വിശദവിവരങ്ങൾ അറിയാൻ അതാത് യൂണിറ്റ് സെക്രട്ടറിമാരെ ബന്ധപ്പെടേണ്ടതാണെന്നു ജനറൽ സെക്രട്ടറി ഒ. കെ. പ്രസാദ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com