

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. നടി കങ്കണ റണാവത്ത് അഭിനയിച്ച ‘എമർജൻസി’ എന്ന സിനിമയുടെ പ്രദർശനത്തിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി. സെയ്ഫ് അലി ഖാനെതിരായ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, "ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പോലീസ് ഇതിനകം നിങ്ങൾക്ക് നൽകിയിട്ടുണ്ട്, ഇത് ഏത് തരത്തിലുള്ള ആക്രമണമാണ്, ഇതിന് പിന്നിലെ ഉദ്ദേശ്യം എന്താണ്? എന്നെല്ലാം"അദ്ദേഹം പറഞ്ഞു.
മുംബൈ സുരക്ഷിതമല്ല’ എന്ന പ്രതിപക്ഷ നേതാക്കളുടെ വിമർശനത്തെ കുറിച്ച് ചോദിച്ചപ്പോൾ ഫഡ്‌നാവിസ് പറഞ്ഞു, “രാജ്യത്തെ എല്ലാ നഗരത്തിലും വെച്ച് മുംബൈയാണ് ഏറ്റവും സുരക്ഷിത നഗരം എനിക്ക് തോന്നുന്നു, ചിലപ്പോൾ ചില സംഭവങ്ങൾ ഉണ്ടാകാറുണ്ട്,അത് ഗൗരവമായി കാണണം,എന്നാൽ ഈ സംഭവം കാരണം മുംബൈ സുരക്ഷിതമല്ലെന്ന് പറയുന്നത് അന്യായമാണ്, കാരണം ഇത് മുംബൈയെ കൂടുതൽ സുരക്ഷിതമാക്കാൻ സർക്കാർ തീർച്ചയായും ശ്രമിക്കും.
അതേസമയം ബാന്ദ്രയിലെ വസതിയിൽ മോഷണശ്രമത്തിനിടെ പരുക്കേറ്റ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ ഇപ്പോൾ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
പുലർച്ചെ 2.30 ഓടെ മൂർച്ചയേറിയ ആയുധം കൊണ്ട് ആക്രമിക്കപ്പെട്ടതിനെ തുടർന്ന് നടന് സാരമായ പരിക്കുകൾ ഏറ്റിരുന്നു.ഉടൻ തന്നെ അദ്ദേഹത്തെ ബാന്ദ്രയിലെ ലീലാവതി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി, അവിടെ ശസ്ത്രക്രിയ , ഉച്ചയ്ക്ക് 12 മണിയോടെ അവസാനിച്ചതായി അദ്ദേഹത്തിന്‍റെ അടുത്ത വൃത്തങ്ങൾ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പോലിസ് അറിയിച്ചു.