മുംബൈ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസുകള്‍ മാറ്റുന്നതിനെതിരേ മുഖ്യമന്ത്രി

ഘട്ടം ഘട്ടമായി പുനര്‍വികസനം നടപ്പാക്കണം
Chief Minister opposes shifting of services from Mumbai Airport

മുംബൈ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസുകള്‍ മാറ്റുന്നതിനെതിരേ മുഖ്യമന്ത്രി

Updated on: 

മുംബൈ: ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വിമാന സര്‍വീസുകള്‍ മാറ്റുന്നതിനെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് എതിര്‍ത്തു. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ മുംബൈയില്‍ നിന്ന് അന്താരാഷ്ട്ര സര്‍വീസുകള്‍ മാറ്റുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

മുംബൈ വിമാനത്താവളത്തിലെ ടെര്‍മിനല്‍ 1 പുനര്‍വികസനം നടത്തുന്നതിന് പകരം ഒരു ബദല്‍ പദ്ധതി അദ്ദേഹം മുന്നോട്ടുവച്ചു. ആദ്യം പുതിയ 'ടെര്‍മിനല്‍ 1ബി' നിര്‍മിക്കുകയും, അതിനുശേഷം നിലവിലുള്ള 'ടെര്‍മിനല്‍ 1എ'ഇവിടേക്ക് മാറ്റി പുനര്‍നിര്‍മാണം നടത്തുകയുമാണ് അദ്ദേഹം നിര്‍ദേശിച്ചിരിക്കുന്നത്. വിമാനക്കമ്പനികളില്‍ നിന്നും പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും എതിരഭിപ്രായം ഉയര്‍ന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി തന്നെ എതിര്‍പ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്.