ബദ്‌ലാപൂർ പ്രതിഷേധം രാഷ്ട്രീയ പ്രേരിതം: മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ

ബദ്‌ലാപൂർ കേസിൽ രാഷ്ട്രീയം കൊണ്ടുവന്ന നടപടിയെ അദ്ദേഹം അപലപിച്ചു.
badlapur protest
ബദ്‌ലാപൂർ പ്രതിഷേധം രാഷ്ട്രീയ പ്രേരിതം,' മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ
Updated on

മുംബൈ: ബദ്‌ലാപൂർ പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ആരോപിച്ചു. ബദ്‌ലാപൂർ കേസിൽ രാഷ്ട്രീയം കൊണ്ടുവന്ന നടപടിയെ അദ്ദേഹം അപലപിക്കുകയും ചെയ്തു. 'റെയിൽ റോക്കോയ്‌ക്കായി' ചില പ്രക്ഷോഭകരെ പുറത്തു നിന്ന് കൊണ്ടുവന്നുവെന്നും അദ്ദേഹം ആരോപിച്ചു. ബദ്‌ലാപൂരിലെ ലൈംഗികാതിക്രമ സംഭവം അപലപനീയമാണെന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയും സ്‌കൂൾ മാനേജ്‌മെന്‍റിനെതിരെ നടപടിയെടുക്കുകയും പോലീസ് ഉദ്യോഗസ്ഥരെ സർക്കാർ സസ്‌പെൻഡ് ചെയ്യുകയും ചെയ്തതായി മുഖ്യമന്ത്രി ട്വീറ്റിൽ പറഞ്ഞു.

കേസ് രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസം വരുത്തിയവർ വിഷയം അന്വേഷിക്കാൻ ഒരു എസ്ഐടി രൂപീകരിച്ചു, വിചാരണ അതിവേഗ കോടതിയിൽ നടത്തും. സമാനമായ സംഭവത്തിൽ രണ്ട് മാസം മുമ്പ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com