Mumbai
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് മേഖലയോഗങ്ങൾ നടത്തി
എഐസിസി നിർവ്വാഹക സമിതി അംഗം രമേശ് ചെന്നിത്തല, എംപിസിസി പ്രസിഡന്‍റ് നാനാ പട്ടോളെ എന്നിവർ യോഗത്തിൽ പങ്കെടുത്തു
മുംബൈ: മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കത്തിന്‍റെ ഭാഗമായി കോൺഗ്രസ് പാർട്ടി മേഖലയോഗങ്ങൾ സംഘടിപ്പിച്ചു. നാസിക്, അഹമ്മദ് നഗർ, മാലേഗാവ് എന്നീ ജില്ലകളിൽ നിന്നുള്ള ഭാരവാഹികളുടെ യോഗമാണ് നാസിക്കിൽ നടന്നത്.
തദവസരത്തിൽ ദേശീയ,സംസ്ഥാന നേതാക്കൾ പങ്കെടുത്തു. എഐസിസി നിർവ്വാഹക സമിതി അംഗം രമേശ് ചെന്നിത്തല, എംപിസിസി പ്രസിഡന്‍റ് നാനാ പട്ടോളെ, മുതിർന്ന നേതാക്കളായ ബാലാസാഹേബ് തൊറാട്ട്, പൃഥ്വിരാജ് ചവാൻ തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.
നാസിക് മേഖലയിലെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണം എന്ന് നേതാക്കൾ ആവശ്യപ്പെട്ടു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച എം പി മാരെ ചടങ്ങിൽ അഭിനന്ദിച്ചു.