പെൺകുട്ടിയോട് സംസാരിക്കാൻ ആഗ്രഹിക്കുന്നത് ലൈംഗികാതിക്രമമല്ല; പോക്‌സോ കേസിൽ യുവാവിനെ വെറുതെവിട്ട് കോടതി

പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നാരോപിച്ച് പെൺകുട്ടിയുടെ അമ്മയും മറ്റ് ആളുകളും ചേർന്ന് തന്നെ മർദിച്ചെന്നാണ് യുവാവിന്‍റെ വാദം.
പെൺകുട്ടിയോട് സംസാരിക്കാൻ ആഗ്രഹിക്കുന്നത് ലൈംഗികാതിക്രമമല്ല;  പോക്‌സോ കേസിൽ യുവാവിനെ വെറുതെവിട്ട് കോടതി
file
Updated on

മുംബൈ: പെൺകുട്ടിയോട് സംസാരിക്കാൻ ആവശ്യപ്പെടുന്നത് ലൈംഗികാതിക്രമത്തിന് തുല്യമല്ലെന്ന് പോക്‌സോ പ്രത്യേക കോടതിയുടെ വിധി. പോക്സോ കേസിൽ ഒരു യുവാവിനെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് പ്രത്യേക ജഡ്ജി കൽപ്പന പാട്ടീൽ ഇക്കാര്യം പരാമർശിച്ചത്. പ്രോസിക്യൂഷൻ കേസ് അനുസരിച്ച്, പെൺകുട്ടി 2017 ൽ കുർളയിലെ ഒരു സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുകയായിരുന്നു. ആ വർഷം ഏപ്രിൽ ഒന്നിന്, സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോൾ, ഗാന്ധി മൈതാനത്തിന് സമീപം അവരെ തടഞ്ഞുനിർത്തിയ യുവാവ് സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. എന്നാൽ, പെൺകുട്ടി പ്രതികരിക്കാതെ സുഹൃത്തിന്‍റെ വീട്ടിലേക്ക് പോയി.

സുഹൃത്തിന്‍റെ വീട്ടിൽ നിന്നിറങ്ങിയപ്പോൾ പ്രതി വീണ്ടും അവിടെ കാത്തു നിൽക്കുകയും പെൺകുട്ടിയുടെ പേര് വിളിച്ച് ബൈക്കിൽ പോകുകയും ചെയ്തു. പെൺകുട്ടി സംഭവം അമ്മയോട് പറഞ്ഞതിനെ തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു. 2017 ഏപ്രിൽ 3 ന് കുർള പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. ഇയാളെ ഒരാഴ്ചയ്ക്ക് ശേഷം ജാമ്യത്തിൽ വിട്ടു.

അതേസമയം പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നാരോപിച്ച് പെൺകുട്ടിയുടെ അമ്മയും മറ്റ് ആളുകളും ചേർന്ന് തന്നെ മർദിച്ചെന്നാണ് യുവാവിന്‍റെ വാദം. ഇവർക്കെതിരെ പരാതി നൽകാൻ ചെന്നപ്പോൾ തനിക്കെതിരെ കേസെടുത്തെന്നും പ്രതി ആരോപിച്ചു. ഒരു സമയത്തും യുവാവുമായി സംസാരിക്കുന്നതിൽ താൽപര്യമില്ലെന്ന് പെൺകുട്ടി അറിയിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com