

സുമാ രാമചന്ദ്രനെ അനുസ്മരിച്ച് മുംബൈ മലയാളികള്‍
മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘം നവിമുംബൈ മേഖലയുടെ ആഭിമുഖ്യത്തില്‍ സാമൂഹിക-സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന സുമ രാമചന്ദ്രനെ അനുസ്മരിച്ച് സുമാഞ്ജലി എന്ന പരിപാടി സംഘടിപ്പിച്ചു.
സുമയുടെ ബാല്യം മുതല്‍ ജീവിതത്തിന്‍റെ വിവിധ ഘട്ടങ്ങള്‍ പകര്‍ത്തിയ ചിത്രങ്ങളും വീഡിയോകളും ഉള്‍പ്പെടുത്തി തയാറാക്കിയ ഡോക്യുമെന്‍ററി പ്രദര്‍ശനത്തോടെയാണ് പരിപാടിക്ക് തുടക്കമായത്. തുടര്‍ന്ന് സുമയ്ക്ക് സമര്‍പ്പിച്ച അനുസ്മരണാഞ്ജലിയും അരങ്ങേറി.
അക്ഷരശ്ലോക രംഗത്തെ പ്രമുഖരായ ഡോ. സുരേന്ദ്രന്‍, ഷീല എസ്. മേനോന്‍, അജിത എന്നിവര്‍ ശ്ലോകാര്‍പ്പണം നടത്തി. സുമയുടെ സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ സമഗ്ര ചിത്രം അവതരിപ്പിച്ച് അനില്‍ പ്രകാശ് ആമുഖ പ്രഭാഷണം നടത്തി. തുടര്‍ന്ന് കുടുംബസുഹൃത്തും മുതിര്‍ന്ന സാംസ്‌കാരിക പ്രവര്‍ത്തകയുമായ രുഗ്മണി സാഗര്‍ ചര്‍ച്ചയ്ക്ക് തുടക്കമിട്ടു.
അനുസ്മരണ സമ്മേളനത്തില്‍ നിഷ ഗില്‍ബര്‍ട്ട്, ടി.എന്‍. ഹരിഹരന്‍, സി.പി. കൃഷ്ണകുമാര്‍, ജി. വിശ്വനാഥന്‍, കണക്കൂര്‍ ആര്‍. സുരേഷ് കുമാര്‍, എം.ജി. അരുണ്‍, ജയപ്രകാശ് പി.ഡി., വിനയന്‍ കളത്തൂര്‍, റീന സന്തോഷ്, സണ്ണി മാത്യു, പി.ആര്‍. സഞ്ജയ്, സുമേഷ് പി.എസ്., ശ്രീകുമാര്‍ മാവേലിക്കര, സജീവന്‍, നിഷ പ്രകാശ്, സുരേഷ് തുളസി, അജിത്ത് ശങ്കരന്‍, കെ.കെ. മോഹന്‍ദാസ്, പ്രകാശ് കാട്ടാക്കട, രമണിയമ്മ, ഷൈജ ബിജു, ഷാബു ഭാര്‍ഗവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സംഘം സെക്രട്ടറി ജയ നാരായണന്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് മിനി അനില്‍പ്രകാശ് സുമസ്മരണ നടത്തി. ട്രഷറര്‍ ബാബു പി.എം. നന്ദി രേഖപ്പെടുത്തി. രമ എസ്. നാഥ് (മലയാളോത്സവം കണ്‍വീനര്‍) ചടങ്ങുകള്‍ നിയന്ത്രിച്ചു.