

ചൂട് സഹിക്കാനാകെ വെര്‍സോവ ബീച്ചില്‍ കിടന്നുറങ്ങി പ്രദേശവാസികള്‍
മുംബൈ: കാലവര്‍ഷം വൈകിയതോടെ മുംബൈയിലെ വേനല്‍ച്ചൂടില്‍ നിന്നും രാത്രികാലങ്ങളിലെ അസഹനീയമായ ഉഷ്ണത്തില്‍ നിന്നും രക്ഷതേടി വെര്‍സോവ ബീച്ചിലെ മണല്‍ത്തിട്ടയില്‍ ജനങ്ങള്‍ കൂട്ടത്തോടെ കിടന്നുറങ്ങുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
വീടുകള്‍ക്കുള്ളിലെ അസഹനീയമായ ചൂട് മൂലം പലരും രാത്രി വീടുപേക്ഷിച്ച് കടല്‍ത്തീരത്തേക്ക് എത്തുകയാണ്. പുലര്‍ച്ചെ ബീച്ചിലെ മണലില്‍ നിരവധി ആളുകളാണ് കിടന്നുറങ്ങുന്നത്.
കടുത്ത ചൂടിനെ അതിജീവിക്കാനുള്ള ജനങ്ങളുടെ ശ്രമത്തെ ചിലര്‍ പ്രശംസിക്കുമ്പോള്‍, സുരക്ഷാ ക്രമീകരണങ്ങളില്ലാതെ കടല്‍ത്തീരങ്ങളില്‍ ഉറങ്ങുന്നത് വേലിയേറ്റ സമയങ്ങളില്‍ വലിയ അപകടങ്ങള്‍ക്ക് കാരണമായേക്കാമെന്ന ആശങ്കയും ഉയരുന്നുണ്ട്. മണ്‍സൂണ്‍ ജൂണ്‍ 25ഓടെ മുംബൈയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.