

നോര്‍ക്ക കെയര്‍ പ്രീമിയം വര്‍ധിപ്പിച്ചതില്‍ സാംഗ്ലി കേരള സമാജം പ്രതിഷേധിച്ചു
മുംബൈ: നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലെ പ്രീമിയം നിരക്കുകള്‍ കുത്തനെ കൂട്ടിയതില്‍ ശക്തമായ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി പശ്ചിമ മഹാരാഷ്ട്രയിലെ മലയാളി കൂട്ടായ്മയായ സാംഗ്ലി കേരള സമാജം. പ്രവാസി മലയാളികളുടെ ആരോഗ്യസുരക്ഷയും ക്ഷേമവും മുന്‍നിര്‍ത്തി പ്രീമിയം വര്‍ധനവ് അടിയന്തരമായി പുനഃപരിശോധിക്കണമെന്നും താങ്ങാനാവുന്ന നിരക്കില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്കും നോര്‍ക്ക സിഇഒയ്ക്കും നിവേദനം സമര്‍പ്പിക്കാന്‍ സമാജം എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗം തീരുമാനിച്ചു. സമാജം പ്രസിഡന്റ് കെ.പി. അര്‍ഷദിന്‍റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.