ഭസ്മാഞ്ചല്‍ മെഗാനാടകം ഓഡിയോ റിലീസ് നടത്തി

സുന്ദരന്‍ നായര്‍ മുഖ്യാതിഥി ആയിരുന്നു

Bhasmanchal mega drama audio release

ഭസ്മാഞ്ചല്‍ മെഗാനാടകം ഓഡിയോ റിലീസ്

Updated on

മുംബൈ:മോഹന്‍ നായര്‍ രചനയും പ്രേംകുമാര്‍ മുംബൈ സംഗീതവും ആശാ മിഥുന്‍ ആലാപനവും ചെയ്ത് ഭസ്മാഞ്ചല്‍ മലയാളം മെഗാ നാടകത്തിന്റെ ഓഡിയോ റിലീസ് നടത്തി.

നഹാര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സാമൂഹ്യ പ്രവര്‍ത്തകനും, ചിത്രകാരനും വയലിന്‍ ആര്‍ട്ടിസ്റ്റുമായ സുന്ദരന്‍ നായര്‍ മുഖ്യാതിഥിയായിരുന്നു.

ചടങ്ങില്‍ വിജയകുമാര്‍ രാഗലയ, ശ്രീകാന്ത് നായര്‍, ഹരികുമാര്‍ മേനോന്‍, പ്രേംലാല്‍, സുമ മുകുന്ദന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എം.ജി. അരുണ്‍, കാട്ടൂര്‍ മുരളി, ത്യാഗരാജന്‍, കുമാര്‍ തോട്ടുപുറത്ത് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ശ്രീകുമാര്‍ മാവേലിക്കര ചടങ്ങുകള്‍ നിയന്ത്രിച്ചു. നയന പ്രകാശ് അവതരിപ്പിച്ച നൃത്താവിഷ്‌കാരം ശ്രദ്ധേയമായി

logo
Metro Vaartha
www.metrovaartha.com