എൻസിപിഎയുടെ നക്ഷത്ര ഫെസ്റ്റിവൽ: കുറിയേടത്തു താത്രിയുമായി നീന പ്രസാദ്

നാല്പത്തഞ്ചു മിനിറ്റ് നേരമുള്ള ഈ നൃത്ത ശില്പത്തിന്‍റെ സംഗീതം മാധവൻ നമ്പൂതിരിയും, കാവ്യം എഴുതിയത് എം.ജെ. ശ്രീചിത്രനും ആണ്.
dancer neena prasad to stages the story of kuriyedath thathri
എൻസിപിഎയുടെ നക്ഷത്ര ഫെസ്റ്റിവൽ: കുറിയേടത്തു താത്രിയുമായി ഡോ.നീന പ്രസാദ്
Updated on

മുംബൈ: നാഷണൽ സെന്‍റർ ഫോർ പെർഫോമിങ് ആർട്സ് മുംബൈ (എൻസിപിഎ) യുടെ നൃത്തോത്സവമായ നക്ഷത്ര ഫെസ്റ്റിവലിൽ പ്രശസ്ത നർത്തകി ഡോ. നീന പ്രസാദിന്‍റെ നേതൃത്വത്തിലുള്ള മോഹിനിയാട്ടം ഒക്ടോബർ 3 ന് അരങ്ങേറുന്നു. നക്ഷത്ര ഫെസ്റ്റിവലിൽ ഡോക്ടർ നീന പ്രസാദിന്‍റെ നേതൃത്വത്തിലുള്ള സൗഗന്ധിക സെന്‍റർ ഫോർ മോഹിനിയാട്ടമാണ് 'കുറിയേടത്തു താത്രി'യെ അവതരിപ്പിക്കുന്നത്. പല കാരണങ്ങൾ കൊണ്ടും വളരെ പ്രത്യേകതയുള്ളയ നൃത്ത രൂപമാണ് കുറിയേടത്തു താത്രിയെന്ന് ഡോ. നീനാ പ്രസാദ് പ്രതികരിച്ചു.

“പുരുഷാധിപത്യം കൊടുകുത്തി വാണിരുന്ന നമ്പൂതിരി സമുദായത്തിലെ ക്രൂരതകൾക്കും ജീർണതകൾക്കുമെതിരെ പ്രതികരിക്കാൻ ആർജ്ജവം കാട്ടിയ ഏക അന്തർജ്ജനമാണ് കുറിയേടത്ത് താത്രി. പത്തൊൻപതാം നൂറ്റാണ്ടിലെ താത്രിയുടെ ശബ്ദം ഇന്നും പ്രാധാന്യമർഹിക്കുന്നുണ്ട്, അവർ പറഞ്ഞു.

നാല്പത്തഞ്ചു മിനിറ്റ് നേരമുള്ള ഈ നൃത്ത ശില്പത്തിന്‍റെ സംഗീതം മാധവൻ നമ്പൂതിരിയും, കാവ്യം എഴുതിയത് എം.ജെ. ശ്രീചിത്രനും ആണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com