മഹാരാഷ്ട്രയിൽ ബിജെപിയെ പുറകിലാക്കിയത് പ്രതിപക്ഷത്തിന്‍റെ വ്യാജവാർത്തകൾ: ദേവേന്ദ്ര ഫഡ്‌നാവിസ്

ഭരണഘടന മാറ്റുമെന്ന വ്യാജ വാർത്ത ദളിത്-ആദിവാസി വിഭാഗം ജനങ്ങൾ ഗൗരവമായി എടുത്തിരുന്നു. ആ വിവരണത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നതിൽ ബിജെപി പരാജയപ്പെട്ടു.
ദേവേന്ദ്ര ഫഡ്‌നാവിസ്
ദേവേന്ദ്ര ഫഡ്‌നാവിസ്
Updated on

മുംബൈ: മഹാരാഷ്ട്ര ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുന്നതിൽ പ്രതിപക്ഷം സൃഷ്ടിച്ച വ്യാജ വാർത്തകൾ വലിയ പങ്കുവഹിച്ചതായി ദേവേന്ദ്ര ഫഡ്‌നാവിസ് അവകാശപ്പെട്ടു. ബിജെപി ഭരണഘടന മാറ്റും എന്ന വ്യാജ വാർത്ത പ്രതിപക്ഷം സൃഷ്ടിക്കുകയായിരുന്നു .മുംബൈ ദാദറിൽ നടന്ന ബിജെപി എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി മൂന്ന് പ്രതിപക്ഷ പാർട്ടികൾക്കെതിരെ മാത്രമല്ല, നാല് പ്രതിപക്ഷ പാർട്ടികൾക്കെതിരെയാണ് പോരാടിയത്. നാലാമത്തെ പ്രതിപക്ഷ കക്ഷി വ്യാജ വാർത്ത ആയിരുന്നു”ഫഡ്‌നാവിസ് പറഞ്ഞു. ഭരണഘടന മാറ്റുമെന്ന വ്യാജ വാർത്ത ദളിത്-ആദിവാസി വിഭാഗം ജനങ്ങൾ ഗൗരവമായി എടുത്തിരുന്നു.ആ വിവരണത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു.

എന്നാൽ മറാത്തി വോട്ടർമാർ മുംബൈയിൽ ഉദ്ധവ് താക്കറെയ്ക്ക് വോട്ട് ചെയ്തിട്ടില്ലെന്ന് ഫഡ്‌നാവിസ് പറഞ്ഞു. അദ്ദേഹത്തിന്‍റെ പാർട്ടി സ്ഥാനാർഥികൾക്ക് ഒരു പ്രത്യേക സമുദായത്തിൽ നിന്ന് വോട്ട് ലഭിച്ചു, അതിന്‍റെ അടിസ്ഥാനത്തിൽ യുബിടി സ്ഥാനാർഥികൾക്ക് തിരഞ്ഞെടുപ്പിൽ സീറ്റുകൾ നേടിയിട്ടുണ്ട്.

യുബിടി തങ്ങളുടെ കോട്ടയെന്ന് അവകാശപ്പെട്ടിരുന്ന കൊങ്കൺ, താനെ, പാൽഘർ മേഖലകളിൽ നിന്ന് യുബിടി ശിവസേനയ്ക്ക് ഒരു സീറ്റ് പോലും നേടാനായില്ലെന്നും ഫഡ്‌നാവിസ് പറഞ്ഞു. "ഉദ്ധവിന് സഹതാപമുണ്ടെങ്കിൽ എന്തുകൊണ്ട് അത് കൊങ്കൺ മേഖലയിൽ കണ്ടില്ല? ആളുകൾ യുബിടിയെ കൊങ്കണിൽ നിന്ന് ഓടിച്ചു" ഉപ മുഖ്യമന്ത്രി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com