മുഖ്യമന്ത്രി സ്ഥാനാർഥി ആരാണെന്ന് ഇപ്പോൾ പറയാനാകില്ല: ദേവേന്ദ്ര ഫഡ്‌നാവിസ്

മുഖ്യമന്ത്രിയെ ചൊല്ലി സഖ്യകക്ഷികൾക്കിടയിൽ തർക്കമില്ലെന്നും' അദ്ദേഹം പറഞ്ഞു .
maharashtra
മുഖ്യമന്ത്രി സ്ഥാനാർഥി ആരാണെന്ന് ഇപ്പോൾ പറയാനാകില്ല: ദേവേന്ദ്ര ഫഡ്‌നാവിസ്
Updated on

മുംബൈ: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനാർഥി വിഷയത്തിൽ പ്രതിപക്ഷമായ മഹാ വികാസ് അഘാഡിയിൽ (എംവിഎ) അഭിപ്രായ ഭിന്നത നിലനിൽക്കുമ്പോൾ ഭരണകക്ഷിയായ മഹായുതിയുടെ ചിത്രവും വ്യത്യസ്തമല്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ മഹായുതി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി ആരായിരിക്കുമെന്ന് പറയാനാകില്ലെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞതാണ് ഇപ്പോൾ ചർച്ച ആയി മാറിയത്.

'മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ളഅധികാരം ഞങ്ങളുടെ പാർട്ടിയുടെയും നാഷണൽ ഡെമോക്രാറ്റിക് അലയൻസിന്‍റെയും (എൻഡിഎ) പാർലമെന്‍ററി ബോർഡിനാണ്. മുഖ്യമന്ത്രിയെ ചൊല്ലി സഖ്യകക്ഷികൾക്കിടയിൽ തർക്കമില്ലെന്നും' അദ്ദേഹം പറഞ്ഞു .

ഒരു പ്രാദേശിക വാർത്താ ചാനൽ സംഘടിപ്പിച്ച കോൺക്ലേവിലാണ് ഫഡ്‌നാവിസ് ഇക്കാര്യം പറഞ്ഞത്. അതേസമയം 'ഏകനാഥ് ഷിൻഡെയാണ് സംസ്ഥാന സർക്കാരിനെ നയിക്കുന്നതെന്നും മുഖ്യമന്ത്രി സ്ഥാനം വഹിക്കുന്നയാളാണ് തിരഞ്ഞെടുപ്പിനെ നയിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തന്നെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും' ഫഡ്‌നാവിസ് പറഞ്ഞു.

Trending

No stories found.

Latest News

No stories found.