

ഡോംബിവ്‌ലി കേരളീയ സമാജം കഥകളി ക്ലാസുകള്‍ ആരംഭിക്കുന്നു
മുംബൈ: ഡോംബിവ്ലി കേരളീയ സമാജം കഥകളി ക്ലാസുകള്‍ ആരംഭിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ചേരാന്‍ അവസരം ഉണ്ട്. കഥകളി എന്ന മഹത്തായ കലാരൂപത്തെ അടുത്തറിയാനും അഭ്യസിക്കാനും ആഗ്രഹിക്കുന്ന തുടക്കക്കാര്‍ക്കും താല്പര്യമുള്ളവര്‍ക്കുമായാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ആഴ്ചയില്‍ ഒരു ദിവസം എന്ന രീതിയിലാണ് ക്ലാസുകള്‍ നടക്കുക.
സമാജം അംഗങ്ങള്‍ക്കും അവരുടെ മക്കള്‍ക്കും പ്രതിമാസം 700 രൂപയും, സമാജത്തില്‍ അംഗത്വമില്ലാത്തവര്‍ക്ക് 1000 രൂപയുമാണ് ഫീസ്.
എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം 6 മണിക്ക് താക്കൂര്‍ലിയിലെ ഖംഭാല്‍പാഡയിലുള്ള മോഡല്‍ കോളേജില്‍ വെച്ചായിരിക്കും ക്ലാസുകള്‍ നടക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് 98208 86717