നോര്‍ക്ക പ്രീമിയം വര്‍ധന; ബോംബെ കേരളീയ സമാജം പ്രതിഷേധിച്ചു

സര്‍ക്കാരിന് നിവേദനം നല്‍കും
Increase in NORKA premium; Bombay Keraleeya Samajam protests

നോര്‍ക്ക പ്രീമിയം വര്‍ധന;ബോംബെ കേരളീയ സമാജം പ്രതിഷേധിച്ചു

Updated on: 

മുംബൈ: നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സിന്റെ വാര്‍ഷിക പ്രീമിയത്തില്‍ കേരള സര്‍ക്കാര്‍ വരുത്തിയ അശാസ്ത്രീയവും ക്രമരഹിതവുമായ വര്‍ധനയില്‍ ബോംബെ കേരളീയ സമാജം ഭരണസമിതി പ്രതിഷേധിച്ചു. സമാജം വൈസ് പ്രസിഡന്റ് കെ. ദേവദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍, പ്രീമിയം വര്‍ധന പിന്‍വലിച്ച് നിരക്ക് മുന്‍കാല പ്രാബല്യത്തോടെ പൂര്‍വസ്ഥിതിയിലാക്കണമെന്നും പദ്ധതി കൂടുതല്‍ ജനകീയമാക്കണമെന്നും ആവശ്യപ്പെട്ട് സമാജം സെക്രട്ടറി എ.ആര്‍. ദേവദാസ് അവതരിപ്പിച്ച പ്രമേയം യോഗം ഐകകണ്ഠ്യേന അംഗീകരിച്ചു.

ഇതുസംബന്ധിച്ച് കേരള മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും നിവേദനങ്ങള്‍ അയക്കാനും യോഗം തീരുമാനിച്ചു. ആവശ്യം നേരിട്ട് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനും തുടര്‍നടപടികള്‍ വേഗത്തിലാക്കുന്നതിനുമായി തിരുവനന്തപുരത്തെത്തി ബന്ധപ്പെട്ടവരെ കാണാന്‍ സമാജം പ്രസിഡന്റ് ഡോ. എസ്. രാജശേഖരന്‍ നായരെ യോഗം ചുമതലപ്പെടുത്തി.