ശരദ് പവാര്‍
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന്‍റെ യശസ് ഉയര്‍ത്തിപ്പിടിക്കാന്‍ പ്രവര്‍ത്തിക്കുന്നുവെന്നും ഇതില്‍ രാഷ്ട്രീയ വ്യത്യാസങ്ങള്‍ തടസമാകരുതെന്നും എന്‍സിപി (ശരദ് പവാര്‍ വിഭാഗം) മേധാവി ശരദ് പവാര്‍.
ആഭ്യന്തര, ആഗോള വെല്ലുവിളികളുടെ കാലഘട്ടത്തില്‍ മോദിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്കെതിരേ ഇന്ത്യ സഖ്യത്തിലെ നേതാക്കള്‍ ചോദ്യം ചെയ്യുമ്പോഴാണ് പവാര്‍ മോദിക്ക് അനുകൂലമായ പരാമര്‍ശം നടത്തിയിരിക്കുന്നത്.
ദേശീയ താത്പര്യത്തിനായി കൂട്ടായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുമ്പോഴെല്ലാം രാഷ്ട്രീയ എതിരാളികള്‍ ഒരു പൊതു ലക്ഷ്യത്തോടെ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ശരദ് പവാര്‍ പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ വിദേശ പര്യടനത്തെ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി വിമര്‍ശിച്ചതിന് പിന്നാലെയാണ് ശരദ് പവാര്‍ മോദിയെ പിന്തുണച്ചത്.