ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് 14 പേര്‍ ആശുപത്രിയില്‍

5 പേര്‍ കുട്ടികള്‍

14 people hospitalized after eating shawarma

ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് 14 പേര്‍ ആശുപത്രിയില്‍

file
Updated on

മുംബൈ: ഭിവണ്ടിയില്‍ ഷവര്‍മ കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് കുട്ടികളടക്കം 14 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ഭീവണ്ടി നിസാംപുര കമാത്ത്ഘര്‍ ഭാഗത്തുള്ള 'കിംഗ്‌സ് ഷവര്‍മ എന്ന ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ഷവര്‍മ കഴിച്ചവര്‍ക്ക് മണിക്കൂറുകള്‍ക്കകം കടുത്ത വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെടുകയായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയില്‍ കഴിയുന്നവരില്‍ അഞ്ച് കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. നിലവില്‍ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

logo
Metro Vaartha
www.metrovaartha.com