പെന്‍സില്‍ സ്‌കെച്ച് മത്സരം സംഘടിപ്പിക്കുന്നു

സാംസ്‌കാരിക മൂല്യങ്ങളോടുള്ള അടുപ്പം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ
Pencil sketch competition is being organized

പെന്‍സില്‍ സ്‌കെച്ച് മത്സരം സംഘടിപ്പിക്കുന്നു

Updated on

മുംബൈ: കലാക്ഷേത്രം ഡോംബിവിലിയുടെ നേതൃത്വത്തില്‍ പെന്‍സില്‍ സ്‌കെച്ച് മത്സരം സംഘടിപ്പിക്കുന്നു.അന്താരാഷ്ട്ര നൃത്തദിനവും വാര്‍ഷികാഘോഷങ്ങളും ഏകോപിപ്പിച്ചാണ് ഭാവാമൃതം 2026 സംഘടിപ്പിക്കുന്നത്.

കല, നൃത്തം, ക്ഷേത്രപരമ്പരകള്‍ എന്നിവയുടെ പ്രാധാന്യം പുതിയ തലമുറയില്‍ എത്തിക്കുകയും യുവകലാകാരന്മാരുടെ സൃഷ്ടിപരമായ കഴിവുകള്‍ വളര്‍ത്തുകയും ചെയ്യുക എന്നതാണ് ഈ മത്സരത്തിന്റെ ലക്ഷ്യം.ഈ മത്സരത്തിലൂടെ യുവജനങ്ങളില്‍ സാംസ്‌കാരിക മൂല്യങ്ങളോടുള്ള അടുപ്പം വര്‍ധിപ്പിക്കുകയും കലാരൂപങ്ങളുമായി സജീവബന്ധം സ്ഥാപിക്കാനുള്ള അവസരം ഒരുക്കുകയും ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക്. 9773249901

logo
Metro Vaartha
www.metrovaartha.com