ഡോംഗ്രിയിൽ തീവ്രവാദികൾ ഉണ്ടെന്നുള്ള വ്യാജ ഫോൺ പരിഭ്രാന്തി പരത്തി

വ്യാജ ഭീഷണികളിലൂടെ ജനങ്ങളിൽ ഭയം ജനിപ്പിക്കാനാണ് ഇത്തരക്കാരുടെ ശ്രമം
ഡോംഗ്രിയിൽ തീവ്രവാദികൾ ഉണ്ടെന്നുള്ള വ്യാജ ഫോൺ പരിഭ്രാന്തി പരത്തി

മുംബൈ: ഡോംഗ്രിയിൽ തീവ്രവാദികൾ ഉണ്ടെന്നുള്ള വ്യാജ ഫോൺ പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച രാവിലെയാണ് മുംബൈ പൊലീസ് മെയിൻ കൺട്രോൾ റൂമിൽ വ്യാജ ഫോൺ ഭീഷണി ലഭിച്ചത്.പിന്നീട് ഇത് വ്യാജമാണെന്ന് തെളിഞ്ഞു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനും പരിഭ്രാന്തി സൃഷ്ടിച്ചതിനും അജ്ഞാത വ്യക്തിക്കെതിരെ ഡോംഗ്രി പൊലീസ് കേസെടുത്തു.

8419927059 എന്ന നമ്പറിൽ നിന്ന് രാവിലെ 11.35 നാണ് കോൾ ലഭിച്ചത്. “ഡോംഗ്രിയിലെ ദർഗ മേഖലയിൽ കുറച്ച് സ്ത്രീകളും പുരുഷന്മാരുമായ ഭീകരർ പ്രവേശിച്ചിട്ടുണ്ട്. അവരുടെ കയ്യിൽ റൈഫിളുകൾ ഉണ്ട്, പൊലീസിൻ്റെ സഹായം ആവശ്യമാണ്". ഇതായിരുന്നു ഫോണിൽ പറഞ്ഞത് എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

പൊലീസ് അതിവേഗം തിരച്ചിൽ ആരംഭിച്ചുവെങ്കിലും വ്യാജമാണെന്ന് കണ്ടെത്തി. വ്യാജ ഭീഷണികളിലൂടെ ജനങ്ങളിൽ ഭയം ജനിപ്പിക്കാനാണ് ഇത്തരക്കാർ ശ്രമിക്കുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com