ഇതിഹാസത്തിന് വിട; ആശാ ഭോസ്‌ലെയുടെ സംസ്‌കാരം നടത്തി

പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം
Farewell to a legend; Asha Bhosle's funeral held

ആശാ ഭോസ്‌ലെയുടെ സംസ്‌കാരം നടത്തി

Updated on

മുംബൈ: സ്വരമാധുര്യത്തിന്‍റെ രാജകുമാരിക്ക് രാജ്യം വിടനല്‍കി. ആശാ ഭോസ്‌ലെയുടെ ഭൗതികശരീരം ഔദ്യോഗികബഹുമതികളോടെ മുംബൈയിലെ ശിവാജിപാര്‍ക്ക് ശ്മശാനത്തില്‍ തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ചിതയിലേക്ക് എടുത്തപ്പോള്‍ സംഗീതലോകത്തെയും രാഷ്ട്രീയരംഗത്തെയും സിനിമാലോകത്തെയും പ്രമുഖരടക്കം ആയിരക്കണക്കിനുപേര്‍ സാക്ഷികളായി.

ഞായറാഴ്ചയാണ് ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ഗായിക ആശാ ഭോസ്ലെ അന്തരിച്ചത്. വൈകുന്നേരം പെഡ്ഢാര്‍ റോഡിലെ ലതാമങ്കേഷ്‌കര്‍ താമസിച്ച പ്രഭുകുഞ്ച് കെട്ടിടത്തില്‍ എത്തിച്ച മൃതദേഹത്തില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് ആദരാഞ്ജലി അര്‍പ്പിച്ചു.

തിങ്കളാഴ്ച രാവിലെ 11 മണിയോടെ ആശാ ഭോസ്ലെ മകനോടൊപ്പം താമസിച്ച ലോവര്‍ പരേലിലെ കാസ ഗ്രാന്‍ഡെയില്‍ എത്തിച്ചപ്പോള്‍ മഹാരാഷ്ട്രാ ഗവര്‍ണര്‍ ജിഷ്ണുദേവ് വര്‍മ, ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ, മുന്‍ കേന്ദ്രമന്ത്രി സുശീല്‍കുമാര്‍ ഷിന്ദേ, മകള്‍ പ്രണതി ഷിന്ദേ, ഉദ്ധവ് താക്കറെയും കുടുംബാംഗങ്ങളും, സച്ചിന്‍, ഭാര്യ അഞ്ജലി, സംഗീതലോകത്തുനിന്ന് എ.ആര്‍. റഹ്‌മാന്‍, ബോളിവുഡില്‍നിന്ന് രണ്‍വീര്‍, മുതിര്‍ന്ന നടി ആശാ പരേഖ്, നടി തബു, റിതേഷ് ദേശ്മുഖ് ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ വീട്ടിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com