

താരാബായി ഷിന്‍ഡെ ചെസ് ടൂര്‍ണമെന്റ് രണ്ടിന്
നവിമുംബൈ: ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ചെസ്, ക്യാരംസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ജൂലൈ 26ന് രാവിലെ 10 മുതല്‍ നെരുള്‍ ഈസ്റ്റിലുള്ള എന്‍ ബികെഎസ് കോംപ്ലക്‌സിലാണ് മത്സരങ്ങള്‍.
ജൂനിയര്‍, സീനിയര്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. 14 വയസ് വരെയുള്ളവര്‍ക്ക് ജൂനിയര്‍ കാറ്റഗറിയിലും 15 വയസും അതിനു മുകളിലുള്ളവര്‍ക്ക് സീനിയര്‍ കാറ്റഗറിയിലും പങ്കെടുക്കാം.
മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ സമാജം ഓഫീസുമായി ബന്ധപ്പെടണം . കൂടുതല്‍ വിവരങ്ങള്‍ക്ക് 9769824939.