മാന്‍ഹോളില്‍ വീണ് മരിച്ചയാളുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം

അന്വേഷിക്കാന്‍ ഉന്നതതല സമിതി

Financial assistance of 10 lakh for the family of the person who died after falling into a manhole.

മാന്‍ഹോളില്‍ വീണ് മരിച്ചയാളുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം

Updated on

മുംബൈ: കനത്ത മഴയ്ക്കിടെ മാന്‍ഹോളില്‍വീണ് ഒരാള്‍ മരിച്ച സംഭവത്തില്‍ ജോലിയില്‍ വീഴ്ച വരുത്തിയ നാല് ഉദ്യോഗസ്ഥരെ ബിഎംസി സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ ഉന്നതതല അന്വേഷണ സമിതി രൂപീകരിച്ചു. സംഭവസ്ഥലം സന്ദര്‍ശിച്ച മേയര്‍ റിതു താവ്‌ഡെ, മരിച്ചയാളുടെ കുടുംബത്തിന് 10 ലക്ഷംരൂപ സഹായധനം പ്രഖ്യാപിച്ചു. കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്തിയതായും അവര്‍ അറിയിച്ചു.

അസിസ്റ്റന്‍റ് കമ്മിഷണര്‍ ധനാജി ഹെര്‍ലേക്കര്‍, അസിസ്റ്റന്‍റ് സബ്-എന്‍ജിനിയര്‍ (മെയിന്‍റനന്‍സ്) ദീപക് ചൗഗുലെ, ജൂനിയര്‍ എന്‍ജിനിയര്‍ (മെയിന്‍റനന്‍സ്) അഭിജിത് ചൗഗുലെ, അസിസ്റ്റന്‍റ് എന്‍ജിനിയര്‍ (സീവറേജ് ഓപ്പറേഷന്‍സ്) ഉത്തംപാട്ടീല്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനും ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ തടയുന്നതിനുള്ള നടപടികള്‍ ശുപാര്‍ശചെയ്യുന്നതിനുമായി അഡിഷണല്‍ മുനിസിപ്പല്‍ കമ്മിഷണര്‍ (വെസ്റ്റേണ്‍ സബര്‍ബ്സ്) അധ്യക്ഷനായി മുനിസിപ്പല്‍ കമ്മിഷണര്‍ അശ്വിനി ഭിഡെ ഉന്നതതല അന്വേഷണസമിതി രൂപീകരിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ നഗരത്തിലെ മുഴുവന്‍ മാന്‍ഹോളുകള്‍ക്കും മൂടിയുണ്ടെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശം നല്‍കി. നാല് ദിവസമായി മുംബൈയില്‍ രാത്രിയില്‍ കനത്ത മഴയാണ് പെയ്യുന്നത്.

logo
Metro Vaartha
www.metrovaartha.com