ഷിൻഡെയെ 'രാജ്യദ്രോഹി'യെന്ന് വിളിച്ചു; കൊമേഡിയൻ കുനാൽ കമ്രയുടെ സ്റ്റുഡിയോ അടിച്ച് തകർത്ത് ശിവസേന, കമ്രയ്ക്കെതിരേ കേസ്

കമ്രയുടെ സ്റ്റുഡിയോ അടിച്ചു തകർത്തതുമായി ബന്ധപ്പെട്ട് ശിവസേന നേതാക്കൾക്കെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. രാ
FIR against Kamra for 'defamatory' remarks on Shinde; 40 Shiv Sainiks booked for vandalism (

കുനാൽ കമ്ര, ഏക്നാഥ് ഷിൻഡെ

Updated on

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്കെതിരായ പരാമർശത്തിൽ കേന്ദ്ര പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെ, സഞ്ജയ് റാവുത്ത് സ്റ്റാൻഡപ് കൊമേഡിയൻ കുനാൽ കമ്ര എന്നിവർക്കെതിരേ എഫ്ഐആർ ഫയൽ ചെയ്തു. ശിവസേനാ നേതാവ് നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുനാൽ കമ്ര തന്‍റെ ഷോയ്ക്കിടെ ഷിൻഡെയെ രാജ്യദ്രോഹി എന്ന് വിളിച്ചതാണ് കേസിന് കാരണം.

സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ട് ഷിൻഡെയെ തേജോവധം ചെയ്യാനാണ് ശ്രമിച്ചിരിക്കുന്നത്. രാഹുൽഗാന്ധി അടക്കമുള്ളവർ അതിന്‍റെ ഭാഗമാണെന്നും ശിവസേന യുവ ജനറൽ സെക്രട്ടറി രഹൂൽ കാനൽ ആരോപിച്ചു. രാഷ്ട്രീയ നേതാക്കൾക്കെതിരേയുള്ള വിമർശനങ്ങൾ അംഗീകരിക്കും. പക്ഷേ ഇത്തരത്തിൽ അപഖ്യാതി വരുത്തും വിധം നിയന്ത്രണമില്ലാത്ത വിധമുള്ള പ്രസ്താവനകൾ കുറ്റകൃത്യമാണ്. അതിനാലാണ് നിയമപരമായി മുന്നോട്ടു പോകുന്നതെന്നും കാനൽ വ്യക്തമാക്കി.

അതേ സമയം കമ്രയുടെ സ്റ്റുഡിയോ അടിച്ചു തകർത്തതുമായി ബന്ധപ്പെട്ട് ശിവസേന നേതാക്കൾക്കെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. രാജ്യത്തെവിടെയും ഇറങ്ങി നടക്കാൻ ശിവസനേ കമ്രയെ അനുവദിക്കില്ലെന്നും ഭീഷണിയുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com