ഐഐടി ബോംബെയിൽ ഗ്യാസ് ചോർന്ന് തീപിടിത്തം; 2 കുട്ടികളടക്കം 5 പേർക്ക് പരുക്ക്

പരുക്കേറ്റവരെ ഘാട്‌കോപ്പറിലെ രാജാവാഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു
IIT Bombay

ഐഐടി ബോംബെ

Updated on: 

മുംബൈ: മുംബൈയിലെ പവായിലുള്ള ഐഐടി ബോംബെ ക്യാംപസിലെ ഹോസ്റ്റലിൽ ഗ്യാസ് സിലിണ്ടറിന്‍റെ പൈപ്പിൽ നിന്നുണ്ടായ ചോർച്ചയെ തുടർന്നുള്ള തീപിടിത്തത്തിൽ 5 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ 2 പേർ കുട്ടികളാണ്. വ്യാഴാഴ്ച രാത്രി 10.25ഓടെ ആറാം നമ്പർ ഹോസ്റ്റലിലാണ് സംഭവം.

അൻഷ് അഹിർവാർ (12), തഹ്ജീബ് ആലം (9), ഈശ്വർ സിങ് (37), ശിവകുമാർ സിങ് (34), അനിൽകുമാർ യാദവ് (23) എന്നിവർക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ ഘാട്‌കോപ്പറിലെ രാജാവാഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ നാല് പേരെ പിന്നീട് ചിഞ്ച്പോക്‌ലിയിലെ കസ്തൂർബ ആശുപത്രിയിലേക്ക് മാറ്റി. ഒരാൾ രാജാവാഡി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

സംഭവത്തെത്തുടർന്ന് പൊലീസിനെയും ബൃഹത്ത് മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ജീവനക്കാരെയും സ്ഥലത്ത് വിന്യസിച്ചു.

logo
Metro Vaartha
www.metrovaartha.com