ലിഫ്റ്റിൽ കുടുങ്ങിയത് അര മണിക്കൂർ; വാതിൽ പൊളിച്ച് രക്ഷിച്ച ഫയർഫോഴ്സ്

കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം
Firefighters rescue youth trapped in elevator

ലിഫ്റ്റിൽ കുടുങ്ങിയത് അര മണിക്കൂർ; വാതിൽ പൊളിച്ച് രക്ഷിച്ച ഫയർഫോഴ്സ്

Updated on

നവി മുംബൈ: ഖാര്‍ഘറില്‍ പാര്‍പ്പിട സമുച്ചയത്തിലെ ലിഫ്റ്റില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് അരമണിക്കൂറോളം കുടുങ്ങിക്കിടന്ന നാല് യുവാക്കളെ ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ സാഹസികമായി രക്ഷപെടുത്തി. രാത്രി ഖാര്‍ഘറിലെ സെക്ടര്‍ 12-ല്‍ സ്ഥിതി ചെയ്യുന്ന 'ശ്രീ അംബിക ഹെറിറ്റേജ് സൊസൈറ്റി'യിലാണ് സംഭവം.

രാത്രി 9ന് കെട്ടിടത്തിന്‍റെ നാലാം നിലയില്‍ വെച്ചാണ് ലിഫ്റ്റ് പെട്ടെന്ന് പ്രവര്‍ത്തനരഹിതമായത്. പ്രഷികേത് ഭോയിര്‍ (24), ഓം കാംബ്ലെ (23), അക്ഷയ് ജാദവ് (24), ശ്യാം പ്രസാദ് (24) എന്നീ യുവാക്കളാണ് ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയത്. ലിഫ്റ്റ് നിശ്ചലമാവുകയും എയര്‍ ഫാന്‍ ഉള്‍പ്പെടെയുള്ളവ പ്രവര്‍ത്തിക്കാതാവുകയും ചെയ്തതോടെ യുവാക്കള്‍ പരിഭ്രാന്തരായി.

ഉടന്‍ തന്നെ ഇവര്‍ സൊസൈറ്റി ഭാരവാഹികളെയും തുടര്‍ന്ന് ഖാര്‍ഘര്‍ ഫയര്‍ സ്റ്റേഷനെയും വിവരമറിയിക്കുകയായിരുന്നു.ഫയര്‍ഫോഴ്‌സെത്തി വാതില്‍ പൊളിച്ച് മാറ്റിയാണ് യുവാക്കളെ പുറത്തെത്തിച്ചത്.

logo
Metro Vaartha
www.metrovaartha.com