
മുംബൈ:കേരള കാത്തലിക് അസോസിയേഷൻ, വസായ് യൂണിറ്റും ബസീൻ കേരള സമാജവും ചേർന്ന് മാർച്ച് 3 ഞായറാഴ്ച മണിക്പൂർ, വസായ് വെസ്റ്റിലുള്ള BKS ഹൈസ്‌കൂളിൽ വച്ച് രാവിലെ 9:00 മണി മുതൽ ഒരു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ആവശ്യമായ പരിശോധനകൾ, സ്ക്രീനിംഗ്, കൺസൾട്ടേഷനുകൾ, ബോധവൽക്കരണ സെഷനുകൾ എന്നിവ നൽകാനാണ് ഈ ക്യാമ്പ് ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.