ലൈംഗികാതിക്രമം തടയാൻ പരാതി പരിഹാര സമിതികള്‍ നിർബന്ധമാക്കി

ഇല്ലാത്ത കമ്പനികള്‍ക്കെതിരേ നടപടി
Government wants internal grievance redressal committees in institutions

ആഭ്യന്തര പരാതി പരിഹാര സമിതികള്‍ സ്ഥാപനങ്ങളില്‍ വേണമെന്ന് സര്‍ക്കാര്‍

Updated on

മുംബൈ: ജോലി സ്ഥലങ്ങളിലെ ലൈംഗികാതിക്രമം തടയുന്നതിനുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിട്ടു. സ്ഥാപനങ്ങളില്‍ നിര്‍ബന്ധമായും രൂപീകരിക്കേണ്ട ആഭ്യന്തര പരാതി പരിഹാര സമിതികള്‍ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദേശം.

ഗവണ്മെന്റ് ഓഫ് മഹാരാഷ്ട്ര പുറത്തിറക്കിയ നിര്‍ദേശപ്രകാരം, സ്വകാര്യവും പൊതുമേഖലയിലുമുള്ള എല്ലാ സ്ഥാപനങ്ങളും നിയമാനുസൃതമായി ആഭ്യന്തര സമിതി രൂപീകരിച്ചിരിക്കണം. വനിതാ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പരാതികള്‍ വേഗത്തില്‍ പരിഹരിക്കുന്നതിനുമായി ഈ സമിതികള്‍ നിര്‍ണ്ണായകമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

നിയമലംഘനം കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്‌

logo
Metro Vaartha
www.metrovaartha.com