

പ്രതീക്ഷ ഫൗണ്ടേഷൻ സാഹിത്യ ശിൽപ്പശാല.
വസായ്: പ്രതീക്ഷ ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിൽ അല്ലിയാമ്പൽ കടവ് എന്ന പേരിൽ സംഘടിപ്പിക്കുന്ന സാഹിത്യ ശിൽപ്പശാലയോടനുബന്ധിച്ച് നടത്തുന്ന കവിയരങ്ങിൽ കവിത അവതരിപ്പിക്കാൻ അവസരം. താത്പര്യമുള്ളവർ മൂന്ന് മിനിറ്റിൽ ചൊല്ലാവുന്ന കവിതയുടെ കോപ്പി ഓഗസ്റ്റ് 12 ന് മുൻപ് കൺവീനർ ഡോ. മിനി തോമസ്സിന്‍റെ 9028692669 എന്ന വാട്സാപ്പ് നമ്പറിൽ അയക്കണം.
ഓഗസ്റ്റ് 16 ന് വസായ് ബി.കെ.എസ് സ്കൂളിൽ നടത്തുന്ന സാഹിത്യ ശിൽപ്പശാലയിൽ വി.ആർ. സുധീഷ് മുഖ്യാതിഥിയാകും. വയലാർ ശരത്ചന്ദ്രവർമ, ഡോ. സജിത് ഏവൂരേത്ത് എന്നിവരും പങ്കെടുക്കും സി.പി. കൃഷ്ണകുമാർ അധ്യക്ഷനാകും. സമ്മാനാർഹമായ സൃഷ്ടികൾക്ക് ഒന്നാം സമ്മാനമായി 5001 രൂപയും രണ്ടാം സമ്മാനമായി 3001 രൂപയും പ്രശസ്തി പത്രവും ചടങ്ങിൽ വച്ച് നൽകും.
രാജേന്ദ്രൻ കുറ്റൂർ, എ.എം. ദിവാകരൻ, ഇ. ഹരീന്ദ്രനാഥ്, അഡ്വ. ഷീജ മാത്യു, മിനി തോമസ് എന്നിവർ കൺവീനർമാരായ വിവിധ കമ്മിറ്റികൾ ശിൽപ്പശാലയുടെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു. വിശദ വിവരങ്ങൾക്ക് പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കെ.ബി. ഉത്തം കുമാറുമായി 9323528197 എന്ന നമ്പറിൽ ബന്ധപ്പെടാം.