ഘാട്‌കോപ്പർ പരസ്യ ബോർഡ്‌ അപകടം: പ്രതികൾ ജൂൺ 15 വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

മെയ് 13ന് ഘട്‌കോപ്പറിലെ പെട്രോൾ പമ്പിൽ ഹോർഡിംഗ് തകർന്ന്‌ വീണ സംഭവത്തിൽ 4 പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്
ഘാട്‌കോപ്പർ പരസ്യ ബോർഡ്‌ അപകടം
ഘാട്‌കോപ്പർ പരസ്യ ബോർഡ്‌ അപകടംFile pic

മുംബൈ: മുംബൈയിലെ ഘാട്‌കോപ്പർ മേഖലയിൽ പരസ്യ ബോർഡ്‌ തകർന്ന് 17 പേരുടെ മരിച്ച സംഭവത്തിൽ പ്രതികളെ ജൂൺ 15 വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ട് കോടതി. പരസ്യ സ്ഥാപനത്തിന്‍റെ മുൻ ഡയറക്ടർ ജാഹ്നവി മറാത്തേ, സാഗർ പാട്ടീൽ,എന്നിവരെയാണ് കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.

മെയ് 13ന് ഘട്‌കോപ്പറിലെ പെട്രോൾ പമ്പിൽ ഹോർഡിംഗ് തകർന്ന്‌ വീണ സംഭവത്തിൽ 4 പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. ഗോവയിൽ നിന്നാണ് ഇരുവരെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

എസ്ഐടി പറയുന്നതനുസരിച്ച്, 2020 ൽ ആരംഭിച്ചത് മുതൽ 2023 ഡിസംബർ വരെ ഇഗോ മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഡയറക്ടറായിരുന്നു മറാത്തെ, അതിനുശേഷം പ്രധാന പ്രതിയായ ഭവേഷ് ഭിൻഡെ ഡയറക്ടറായി ചുമതലയേറ്റു.

Trending

No stories found.

Latest News

No stories found.