തിരുവോണത്തിന് ഏറ്റവുമധികം ആളുകൾ കണ്ടതും സെൽഫി എടുത്തതുമായ പൂക്കളം സിഎസ്‌റ്റി സ്റ്റേഷന് സ്വന്തം

അമ്മയുടെ നേതൃത്വത്തിൽ മുൻവർഷങ്ങളിലെപ്പോലെ ഉത്രാടം ദിനത്തിൽ രാത്രി ഒൻപതരയോടെ ആരംഭിച്ച പൂക്കളമിടൽ അവസാനിച്ചത്‌ തിരുവോണ ദിവസം രാവിലെ എട്ടു മണിക്കാണ്.
giant pookkalam at mumbai cst railway station
തിരുവോണത്തിന് ഏറ്റവുമധികം ആളുകൾ കണ്ടതും സെൽഫി എടുത്തതുമായ പൂക്കളം സിഎസ്‌റ്റി സ്റ്റേഷന് സ്വന്തം
Updated on

മുംബൈ: തിരുവോണ ദിവസം ലോകത്തിലെ ഏററവും കൂടുതൽ പേർ കാണുന്ന പൂക്കളം ഒരുക്കി ഓൾ മുംബൈ മലയാളി അസോസിയേഷൻ അമ്മ വീണ്ടും ചരിത്രം കുറിച്ചു. ഇത്തവണ ജനലക്ഷങ്ങൾക്കൊപ്പം വിവിധ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളും സ്നേഹപൂക്കളം കാണുവാൻ എത്തിയിരുന്നു. മധ്യറെയിൽവേയിലെ ഏറ്റവും തിരക്കേറിയ സ്റ്റേഷനുകളിലൊന്നായ സിഎസ്എംടി സ്റ്റേഷനിലാണ് റെയിൽവെയുടെ പ്രത്യേക അനുമതിയോടു കൂടി ഇത്തവണയും പതിവുപോലെ ഓൾ മുംബൈ മലയാളി അസ്സോസിയേഷൻ അമ്മ മുംബൈ മെഗാ പൂക്കളം ഒരുക്കിയത്.

അമ്മ പ്രസിഡണ്ടന്‍റും മഹാരാഷ്ട്രയിലെ പ്രമുഖ സാമൂഹ്യ, രാഷ്ട്രീയ പ്രവർത്തകനുമായ ജോജോ തോമസിന്‍റെ നേതൃത്വത്തിൽ ചിത്രകാരനായ പ്രശാന്ത് ആലപ്പി രൂപകൽപ്പന ചെയ്ത പൂക്കള നിർമ്മാണത്തിൽ സാമൂഹ്യ പ്രവർത്തകരും അമ്മയുടെ വിവിധ കമ്മറ്റി ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു.

മലയാളികൾക്കൊപ്പം തദ്ദേശീയരും, മറ്റു സംസ്ഥാനക്കാരടക്കമുളള നിരവധിപേരുടെ സംയുക്ത സഹകരണത്തോടെയാണ് മെഗാ ഓണപ്പൂക്കളം സി എസ് എം റ്റി യിൽ പൂർത്തിയാക്കിയത്. പതിനാലാം ത‌ിയ്യതി രാവിലെ തന്നെ കല്യാൺ മാർക്കറ്റിലും, ദാദർ പരേൽ തുടങ്ങി മുംബൈയുടെ വിവിധ സ്ഥലങ്ങളിൽ നിന്നും പൂക്കൾ ശേഖരിക്കുവാനും, അത് വേർതിരിച്ച് ഒരുക്കിയെടുക്കുവാനും, കൃത്യസമയത്ത് സിഎസ്എംറ്റി സ്റ്റേഷനിൽ എത്തിക്കാനും സാമൂഹ്യ പ്രവർത്തകരായ മലയാളികളും അമ്മ പ്രവർത്തകരും ഉത്സാഹത്തോടെ മുന്നിൽ ഉണ്ടായിരുന്നു.

2008ലെ മുംബൈ ഭീകരാക്രമണത്തിൽ ഇരയായവർക്ക് വേണ്ടി സമര്‍പ്പിച്ച ഈ പൂക്കളത്തിലൂടെ മനുഷ്യരെയെല്ലാം ഒന്നായി കണ്ടിരുന്ന ഒരു നല്ല കാലത്തിന്‍റെ സ്മരണയും, സ്വപ്നവും മലയാളികളിലേക്ക് പകരാനും അതോടൊപ്പം മലയാളികളുടെ ഈ സാംസ്‌കാരിക ആഘോഷം മറ്റ് ഭാഷക്കാരിലേക്ക് എത്തിക്കുവാനുമുളള ശ്രമമാണ് നടത്തിയതെന്നും പതിവുപോലെ ജനങ്ങൾ ഇതിനു വലിയ സ്വീകരണമാണ് നൽകിയതെന്നും അമ്മ പ്രസിഡണ്ട് ജോജോ തോമസ്‌ പറഞ്ഞു.

അമ്മയുടെ നേതൃത്വത്തിൽ മുൻവർഷങ്ങളിലെപ്പോലെ ഉത്രാടം ദിനത്തിൽ രാത്രി ഒൻപതരയോടെ ആരംഭിച്ച പൂക്കളമിടൽ അവസാനിച്ചത്‌ തിരുവോണ ദിവസം രാവിലെ എട്ടു മണിക്കാണ്.

തുടക്കം മുതൽ കാഴ്ചക്കാരായി നിരവധി യാത്രക്കാർ ഉണ്ടായിരുന്നു. പൂക്കളമിടുന്നതിൽ പങ്കാളിയായവർക്ക് ഭക്ഷണവും വെള്ളവും, തിരുവോണ ദിവസം അവിടെ എത്തി സഹകരിച്ചവർക്ക് ഓണ സദ്യയും നൽകിയത് അക്ബർ ട്രാവൽസിന്‍റെ ബെൻസി ഹോട്ടലാ'യിരുന്നു. അന്യഭാഷക്കാരായ റെയിൽവെ അധികാരികൾക്ക് ഇലയിൽ ഓണ സദ്യ കഴിച്ചത് വേറിട്ട അനുഭവമായി മാറി. അൻപത് ലക്ഷത്തോളം യാത്രക്കാര്‍ ദിവസവും എത്തിച്ചേരുന്ന സി.എസ്.എം. റ്റി സ്റ്റേഷനില്‍ കഴിഞ്ഞ രണ്ടു ദിവസമായി ഏകദേശം ഇരുപത്തിരണ്ടു ലക്ഷത്തിലധികം യാത്രക്കാർ പൂക്കളം കണ്ടു എന്നാണ് ഏകദേശ കണക്ക്.

രാത്രി ഉറങ്ങാതെ അത്യുത്സാഹത്തോടെ പൂക്കളമൊരുക്കിയവരെ റെയിൽവേ ചീഫ് പബ്ളിക്ക് റിലേഷൻ ഓഫീസർ സ്വപ്നിൽ, പി. ആർ ഒ. മൈക്കിൾ എന്നിവർ പ്രത്യേകം അഭിനന്ദിച്ചു. ഓണവും ഗണേശോത്സവവും ഒന്നിച്ചു വന്നപ്പോൾ മുംബൈയിൽ ജനങ്ങൾക്ക് ഇരട്ടി ആഘോഷമാണെന്നും സമാധാനത്തിന്‍റെ സന്ദേശവുമായി മുംബൈ മലയാളികൾ ഒരുക്കിയ പൂക്കളം എല്ലാവർക്കും അഭിമാനമാണെന്നും മധ്യറെയിൽവേ ചീഫ് പബ്ലിക് റിലേഷൻഷിപ്പ് ഓഫീസർ അഭിപ്രായപ്പെട്ടു..

മുൻ വർഷങ്ങളെ അപേക്ഷിച്ചു ഇത്തവണ വിദേശികളായ കാഴ്ചക്കാരുടെ സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടതായും ഗണേശോത്സവം പ്രമാണിച്ചു മഹാരാഷ്ട്രയിലെ വിവിധ മേഖലകളിൽ നിന്നും മുംബൈയിൽ എത്തിയവർക്ക് മെഗാ പൂക്കളം അത്ഭുത കാഴ്ച്ചയായി മാറിയിയെന്നും സംഘാടകർ പറഞ്ഞു. പൂക്കളം സന്ദർശിച്ച ഡിവിഷണൽ റെയിൽവെ ജനറൽ മാനേജർ നരേഷ് കുമാർ ഗോയൽ, സെൻട്രൽ റെയിൽവേ ജനറൽ മാനേജരുടെ ഭാര്യയും വിമൻസ് വെൽഫയർ പ്രസിഡന്‍റുമായ മിസിസ് ധരംവീർ മീണ,

സെൻട്രൽ റെയിൽവെ ചീഫ് പബ്ലിക്ക് റിലേഷൻ ഡോ.സ്വപ്നിൽ ധനരാജ് നിള, പി. ആർ ഒമൈക്കിൾ മാനുവൽ രാജ്, സബർബൻ സ്റ്റേഷൻ മാനേജർ ആർ.കെ പാണ്ഡ, തുടങ്ങി വിവിധ ഉദ്യോഗസ്ഥരും, രാഷ്ട്രീയ , സാമൂഹ്യ രംഗത്തെ പ്രമുഖരും ഇത്തവണ പൂക്കളം കാണുവാൻ എത്തിയിരുന്നു

Trending

No stories found.

Latest News

No stories found.