പുനെയില്‍ ക്ഷേത്രത്തിലേക്ക് പോയ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം

പിംപ്രി ചിഞ്ച്വാഡിലാണ് സംഭവം
Girl sexually assaulted while on her way to a temple in Pune.

പുനെയില്‍ ക്ഷേത്രത്തിലേക്ക് പോയ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം

representative image
Updated on: 

പുനെ: പുനെയില്‍ ക്ഷേത്രത്തില്‍ പ്രാര്‍ഥനയ്‌ക്കെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി അതിക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. മെട്രൊ നിര്‍മാണ കരാര്‍ തൊഴിലാളിയാണു പിടിയിലായത്. പിംപ്രി ചിഞ്ച്വഡിലെ നിഗ്ഡി യമുനാ നഗര്‍ മേഖലയിലെ ക്ഷേത്രത്തിലാണ് സംഭവം. വിശാല്‍ സിങ് എന്ന കരാര്‍ തൊഴിലാളിയെ നിഗ്ഡി പൊലീസ് കസ്റ്റഡിയിലെടുത്തു. ക്ഷേത്രത്തിനകത്ത് നടന്ന അതിക്രമത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

യമുനാ നഗറിലെ ക്ഷേത്രത്തിലേക്ക് കുട്ടി എത്തിയപ്പോഴാണ് മെട്രോ തൂണുകളുടെ നിര്‍മാണ ജോലികള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന പ്രതി പെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചത്. കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാര ഇടപെടുകയും തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു.

ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച അന്വേഷണസംഘം പ്രതിയെ വേഗത്തില്‍ തിരിച്ചറിഞ്ഞു. ഖണ്ഡോബ മാല്‍ ഭാഗത്ത് കരാറുകാരന് കീഴില്‍ ജോലി ചെയ്തുവരികയായിരുന്ന തൊഴിലാളിയാണ് പിടിയിലായ വിശാല്‍ സിങ് എന്ന് നിഗ്ഡി പൊലീസ് സ്റ്റേഷന്‍ സീനിയര്‍ ഇന്‍സ്പെക്ടര്‍ മഹേഷ് ബന്‍സോഡെ വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com