കെങ്കേമമായി കേരള മലയാളി സമാജം ഗോരെഗാവ് ഓണാഘോഷം

കാർണിവൽ ഗ്രൂപ്പ്‌ ഡയറക്ടറും സിഎച്ച്ആർഓയുമായ പ്രശാന്ത് നാരായണൻ, കാർഗോ കെയർ ലോജിസ്റ്റിക്സ് എം ഡി ജോയ് വർഗീസ് പാറേക്കാട്ടിൽ എന്നിവർ ഓണാഘോഷത്തിൽ മുഖ്യ അതിഥികളായിരുന്നു.
goregaon malayali samajam onam celebration
കെങ്കേമമായി കേരള മലയാളി സമാജം ഗോരെഗാവ് ഓണാഘോഷം
Updated on

മുംബൈ: കേരളീയ മലയാളി സമാജം ഗോരെഗാവിന്‍റെ വാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു. രാവിലെ 10:30 മുതൽ ചടങ്ങുകൾ ആരംഭിച്ചു. കാർണിവൽ ഗ്രൂപ്പ്‌ ഡയറക്ടറും സിഎച്ച്ആർഓയുമായ പ്രശാന്ത് നാരായണൻ, കാർഗോ കെയർ ലോജിസ്റ്റിക്സ് എം ഡി ജോയ് വർഗീസ് പാറേക്കാട്ടിൽ എന്നിവർ ഓണാഘോഷത്തിൽ മുഖ്യ അതിഥികളായിരുന്നു.

ജോൺ ചെല്ലൻതറ, ഉണ്ണികൃഷ്‌ണൻ റ്റി.ആർ.മോഹൻ പിള്ള, നീലമണി അയ്യർ എന്നിവർ അതിഥികളും ആയിരുന്നു.

goregaon malayali samajam onam celebration
കെങ്കേമമായി കേരള മലയാളി സമാജം ഗോരെഗാവ് ഓണാഘോഷം

വിഭവ സമൃദ്ധമായ ഓണ സദ്യയ്ക്കു ശേഷം വിവിധ കലാ പരിപാടികളും അരങ്ങേറിയപ്പോൾ വർണ ശബളമായ പൂക്കളം,കൈകൊട്ടിക്കളി എന്നിവ ആഘോഷത്തിന് മാറ്റ് കൂട്ടി. സമാജം അംഗങ്ങളുടെ കലാപരിപാടികളും ചടങ്ങുകളുടെ പ്രത്യേകത ആയിരുന്നു.

goregaon malayali samajam onam celebration
കെങ്കേമമായി കേരള മലയാളി സമാജം ഗോരെഗാവ് ഓണാഘോഷം
goregaon malayali samajam onam celebration
കെങ്കേമമായി കേരള മലയാളി സമാജം ഗോരെഗാവ് ഓണാഘോഷം

കൂടാതെ 10ാം ക്ലാസ്സിലും 12 ാം ക്ലാസ്സിലും മികച്ച വിജയം കൈവരിച്ച സമാജം അംഗങ്ങളായ വിദ്യാർഥികളെ അനുമോദിക്കലും അവർക്കുള്ള അവാർഡ് വിതരണവും ഓണഘോഷത്തോടൊപ്പം നടന്നു.

goregaon malayali samajam onam celebration
കെങ്കേമമായി കേരള മലയാളി സമാജം ഗോരെഗാവ് ഓണാഘോഷം

സ്വാഗതം സമാജം പ്രസിഡന്‍റ് മണി എം.സിയും, സെക്രട്ടറി സുനിൽ മേനോൻ നന്ദിയും പ്രകാശിപ്പിച്ചു. അവതാരക ആതിര വിനോദ് ആയിരുന്നു.

Trending

No stories found.

Latest News

No stories found.