പ്രതിഷേധം രൂക്ഷമായതോടെ മറാഠി പഠിക്കാനുള്ള സമയം നീട്ടി സര്‍ക്കാര്‍

ഓഗസ്റ്റ് 15 വരെയാണ് പുതുക്കിയ സമയം
Government extends Marathi learning deadline as protests intensify

മറാഠി പഠിക്കാനുള്ള സമയം നീട്ടി സര്‍ക്കാര്‍

Updated on

മുംബൈ: ഓട്ടോറിക്ഷ, ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് മറാഠി അറിഞ്ഞിരിക്കണമെന്നുള്ള ഉത്തരവ് നടപ്പാക്കുന്നതില്‍ പുതിയ സമയപരിധി നിശ്ചയിച്ച് സര്‍ക്കാര്‍. മേയ് ഒന്നിന് പകരം ഓഗസ്റ്റ് 15 വരെ സമയപരിധി നീട്ടിയെന്നും അതിനകം മറാഠി പഠിക്കാനുള്ള സൗകര്യം അവര്‍ക്ക് സര്‍ക്കാര്‍ ചെയ്തുകൊടുക്കുമെന്നും ഗതാഗതമന്ത്രി പ്രതാപ് സര്‍നായക് പ്രഖ്യാപിച്ചു.

ഓഗസ്റ്റ് 15ന് ശേഷം മറാഠി അറിയാത്ത ഡ്രൈവര്‍മാരുടെ പെര്‍മിറ്റ് റദ്ദാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഏപ്രില്‍ 16-നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് മറാഠി നിര്‍ബന്ധമാക്കിക്കൊണ്ടുള്ള പുതിയ ഉത്തരവിറക്കിയത്. സര്‍ക്കാരിന്‍റെ ഈ തീരുമാനത്തിനെതിരേ ഓട്ടോ, ടാക്‌സി യുണിയനുകള്‍ രംഗത്തുവന്നിരുന്നു.

ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ സമയപരിധി നീട്ടിയിരിക്കുന്നത്. മേയ് ഒന്ന് മുതല്‍ പുതിയ ഉത്തരവിനെക്കുറിച്ച് ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാരുടെ ഇടയില്‍ ബോധവത്കരണം നടത്തും. ഓഗസ്റ്റ് 15 വരെ മറാഠിഭാഷ അറിയാത്തതിന്‍റെ പേരില്‍ ഒരു നടപടിയും സ്വീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com