

ദേശീയപാതയോരത്ത് ശുചിമുറികള്‍ നിര്‍മ്മിക്കാന്‍ ഹൈവേ അതോറിറ്റി
മുംബൈ: ദേശീയപാതയിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള പൊതു ശുചിമുറികള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യനിലവിലുള്ള ശുചിമുറികള്‍ പുതുക്കിപ്പണിയുന്നതിനൊപ്പം തദ്ദേശീയവും പരിസ്ഥിതി സൗഹൃദവുമായ മാതൃകയില്‍ പുതിയവ നിര്‍മ്മിക്കും.
കൃത്യമായ പരിപാലനം ഉറപ്പാക്കാന്‍ ഇന്‍റർനെറ്റ് ഓഫ് തിംഗ്‌സ് സാങ്കേതികവിദ്യ വഴി തത്സമയ പരിശോധന നടപ്പിലാക്കും.
എന്‍.എച്ച്.എ.ഐയുടെ 'രാജ്മാര്‍ഗ്യാത്ര' മൊബൈല്‍ ആപ്പിലൂടെ ലഭിക്കുന്ന യാത്രക്കാരുടെ പ്രതികരണങ്ങള്‍ കൂടി വിലയിരുത്തിയാകും കരാര്‍ ഏജന്‍സികള്‍ക്ക് പണം നല്‍കുക. ഭിന്നശേഷിക്കാര്‍ക്കും ഉപയോഗിക്കാവുന്ന വിധത്തിലാകും നിര്‍മാണം