പുരുഷ മൃതദേഹങ്ങളെ അധിക്ഷേപിച്ച വനിതാ ഡോക്റ്റർക്കെതിരേ അന്വേഷണം പ്രഖ്യാപിച്ച് ആശുപത്രി

വിനയായത് സ്റ്റാന്‍ഡ് അപ് കോമഡി ഷോയിലെ പരാമര്‍ശം
Hospital announces investigation against Sejal Pawar

സെജല്‍ പവാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ആശുപത്രിയും

Updated on

മുംബൈ: പുരുഷന്മാരുടെ മൃതദേഹങ്ങളെ അധിക്ഷേപിച്ച് സ്റ്റാന്‍ഡ് അപ്പ് കോമഡി ഷോയില്‍ സംസാരിച്ച വനിതാ ഡോക്ടര്‍ സെജല്‍ പവാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ആശുപത്രി. മുംബൈയിലെ കെഇഎം ആശുപത്രിയിയാണ് വിവാദ പരാമര്‍ശം നടത്തിയ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്.

പുരുഷ മൃതദേഹങ്ങളുടെ ലൈംഗികാവയവങ്ങളുടെ വലിപ്പം താരതമ്യം ചെയ്യാറുണ്ടെന്നാണ് പ്രണീത് മോറെയുടെ ഷോയില്‍ സെജല്‍ പവാര്‍ പറഞ്ഞത്.

ഇത് വലിയ വിവാദം ആയിരുന്നു. പിന്നാലെ മഹാരാഷ്ട്ര സൈബര്‍ പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തു. ഇവരുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് വരെ ആവശ്യം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് കെഇഎം മെഡിക്കല്‍ കോളജ് രണ്ടംഗ അന്വേഷണസമിതിയെ നിയോഗിച്ചത്. പുനെ സ്വദേശിനിയാണ് സെജല്‍ പവാര്‍

logo
Metro Vaartha
www.metrovaartha.com