Hotel brawl case against Saif Ali Khan: Court re-issues bailable warrant against Malaika Arora

മലൈക അറോറ, സെയ്ഫ് അലി ഖാൻ

സെയ്ഫ് അലി ഖാനെ എൻആർ‌ഐ വ്യവസായി മർദിച്ച സംഭവം; നടി മലൈക അറോറയ്ക്ക് വാറന്‍റ്

കേസിൽ ഏപ്രിൽ 29ന് വീണ്ടും വാദം കേൾക്കും.
Published on

മുംബൈ: നടൻ സെയ്ഫ് അലിഖാനെ ഹോട്ടലിൽ വച്ച് എൻആർ ഐ വ്യവസായി മർദിച്ച കേസിൽ സാക്ഷിയായിരുന്ന നടി മലൈക അറോറയ്ക്ക് വീണ്ടും കോടതി വാറന്‍റ്. കേസിൽ സാക്ഷിമൊഴി നൽകാൻ താരം ഇതു വരെ ഹാജരായിട്ടില്ല. ഈ സാഹചര്യത്തിലാണ് മുംബൈ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ.എസ്. സൻവാർ വീണ്ടും വാറന്‍റ് പുറപ്പെടുവിച്ചിരിക്കുന്നത്.

2012 ഫെബ്രുവരി 22 ന് മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ചുണ്ടായ പ്രശ്നമാണ് കേസിന് അടിസ്ഥാനം. കേസിൽ ഏപ്രിൽ 29ന് വീണ്ടും വാദം കേൾക്കും. അന്ന് സെയ്ഫ് അലിഖാനൊപ്പം ഭാര്യ കരീന കപൂർ, കരിഷ്മ കപൂർ, അമൃത അറോറ, മലൈക അറോറ എന്നിവർ ഉണ്ടായിരുന്നു.

അന്ന് ഹോട്ടലിൽ ഉണ്ടായിരുന്ന വ്യവസായി ഇഖ്ബാൽ മിർ ശർമയാണ് സെയ്ഫ് അലി ഖാനുമായി വാക്കേറ്റമുണ്ടായത്. പിന്നീട് ഇഖ്ബാലിന്‍റെ പരാതിയിൽ സെയ്ഫ് അലി ഖാനെയും മറ്റു രണ്ടു പേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

logo
Metro Vaartha
www.metrovaartha.com