

മിസിങ് ലിങ്ക് റോഡ് മേയ് ഒന്നിന് തുറക്കും
മുംബൈ : പുണെ- മുംബൈ എക്‌സ്പ്രസ് പാതയിലെ യാത്രയുടെ ദൈര്‍ഘ്യം കുറയ്ക്കുന്ന മിസിങ് ലിങ്ക് റോഡ് പാതയുടെ നിര്‍മാണം പൂര്‍ത്തിയായി. ലോകത്തിലെ ഏറ്റവും വീതിയേറിയ തുരങ്കപാതയിലൊന്നാണിത്. മഹാരാഷ്ട്ര ദിനമായ മേയ് ഒന്നിനു പാത യാത്രക്കാര്‍ക്കായി തുറന്ന് കൊടുക്കും, ലിങ്ക് റോഡ് പൂര്‍ത്തിയാകുന്നതോടെ യാത്രാസമയത്തില്‍ 30 മിനിറ്റ് കുറയും.
ഖോപോളിക്കും കുസ്ഗാവിനും ഇടയിലാണ് ലിങ്ക് റോഡ്. നിലവില്‍ വളഞ്ഞുചുറ്റി പോകുന്ന 19.8 കിലോമീറ്റര്‍ യാത്ര 13 കിലോമീറ്റര്‍ ആയി കുറയും.8.9 കിലോമീറ്ററും 1.75 കിലോമീറ്ററും ദൈര്‍ഘ്യമുള്ള 2 തുരങ്കങ്ങള്‍ പദ്ധതിയുടെ സവിശേഷതയാണ്. ഇവയ്ക്ക് 23 മീറ്ററിലധികം വീതിയുണ്ട്.
770 മീറ്ററും 660 മീറ്ററും ദൈര്‍ഘ്യത്തില്‍ കേബിളില്‍ ബന്ധിപ്പിച്ചുള്ള പാലങ്ങളാണു മറ്റൊരു പ്രത്യേകത. ഖണ്ഡാല താഴ്വാരത്തു നിന്നു 100 മീറ്റര്‍ ഉയരത്തിലാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. 6,600 കോടി രൂപയാണു നിര്‍മാണച്ചെലവ്.