ജെയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവാവ് അറസ്റ്റില്‍

റാപ്പിഡോ ഡ്രൈവറായി ജോലി ചെയ്തിരുന്നയാളാണ് പിടിയിലായത്

Youth arrested over suspected links to Jaish-e-Mohammed

ജെയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവാവ് അറസ്റ്റില്‍

Updated on: 

മുംബൈ: നിരോധിത ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവാവിനെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എടിഎസ്) മാഹിമില്‍ നിന്ന് അറസ്റ്റ് ചെയ്തു. പ്രകോപനപരമായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചെന്ന ആരോപണവും ഇയാള്‍ക്കെതിരെയുണ്ട്.

മുഹമ്മദ് ഹസന്‍ അബു സര്‍മ്മദ് അക്തറാണ് (33) അറസ്റ്റിലായത്. ഇയാളുടെ മൊബൈല്‍ ഫോണില്‍ ജെയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ പ്രസംഗങ്ങളുടെ ഓഡിയോ ക്ലിപ്പുകളും ആക്ഷേപകരമായ സാമൂഹിക മാധ്യമ പോസ്റ്റുകളും കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പാക് ചാരസംഘടനാ പ്രവര്‍ത്തകരുമായി ഇയാള്‍ക്ക് ബന്ധമുണ്ടോയെന്നും എടിഎസ് അന്വേഷിക്കുന്നുണ്ട്. സാമൂഹികമാധ്യമങ്ങളിലൂടെയും ടെലഗ്രാം ഗ്രൂപ്പുകളിലൂടെയും തീവ്രവാദ സ്വഭാവമുള്ള ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു നടപടി.

എടിഎസിന്റെ കാലാചൗക്കി യൂണിറ്റാണ് മാഹിം മെട്രൊ സ്റ്റേഷന് സമീപം ലക്ഷ്മി ബില്‍ഡിങ് പരിസരത്ത് നിന്ന് അക്തറിനെ പിടികൂടിയത്. റാപ്പിഡോ ബൈക്ക് ടാക്‌സി റൈഡറായി ജോലി ചെയ്തിരുന്ന ഇയാള്‍ മാഹിമില്‍ പെര്‍ഫ്യൂം വില്‍പനയും നടത്തിയിരുന്നു.

അറസ്റ്റിനിടെ പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ വിശദമായി പരിശോധിച്ചുവരികയാണ്. ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുക്കുന്നതിനും ഇയാളുടെ ഓണ്‍ലൈന്‍ ബന്ധങ്ങള്‍ കണ്ടെത്തുന്നതിനുമാണ് അന്വേഷണസംഘത്തിന്റെ ശ്രമം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

logo
Metro Vaartha
www.metrovaartha.com