

സാഹസിക വിനോദസഞ്ചാരത്തിന് നിയന്ത്രണം
മുംബൈ: മഹാരാഷ്ട്രയില്‍ സാഹസിക വിനോദസഞ്ചാര മേഖലയിലുണ്ടാകുന്ന അപകടങ്ങളുടെ എണ്ണം വര്‍ധിച്ചതോടെ നിയന്ത്രണങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും കടുപ്പിച്ച് സംസ്ഥാന വിനോദസഞ്ചാര വകുപ്പ്. വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സാഹസിക വിനോദ സംഘാടകര്‍ക്ക് കശന മാര്‍ഗനിര്‍ദേശങ്ങളാണ് വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.
പുതിയ നിബന്ധനകള്‍ പ്രകാരം എല്ലാ സാഹസിക വിനോദ സംഘാടകരും വിനോദസഞ്ചാര വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണ്. കരയിലും വെള്ളത്തിലും ആകാശത്തുമുള്ള എല്ലാത്തരം സാഹസിക പ്രവര്‍ത്തനങ്ങള്‍ക്കും പരിശീലനം ലഭിച്ച പ്രൊഫഷണല്‍ ഗൈഡുകളുടെയും പരിശീലകരുടെയും സേവനം ഉറപ്പാക്കണം. കൃത്യമായ സുരക്ഷാ ഉപകരണങ്ങളും മുന്‍കരുതലുകളും ഇല്ലാതെ ഇത്തരം വിനോദങ്ങള്‍ നടത്താന്‍ പാടില്ല.
നിയമങ്ങള്‍ ലംഘിക്കുന്ന സംഘാടകര്‍ക്കെതിരെ കര്‍ശന നിയമനടപടിയുണ്ടാകും. ഇവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.