മുംബൈ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ നവിമുംബൈയിലേക്ക് മാറ്റും

മാര്‍ച്ചിലാകും മാറ്റം നടപ്പാക്കുക
More international services will be shifted from Mumbai Airport to Navi Mumbai.

നവിമുംബൈ വിമാനത്താവളം

Updated on: 

മുംബൈ: നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ മുംബൈ ഛത്രപതി ശിവാജി വിമാനത്താവളത്തില്‍ നിന്നും സര്‍വീസ് നടത്തുന്ന 12 വിമാന കമ്പനികളുടെ സര്‍വീസുകള്‍ നവി മുംബൈയിലേക്ക് മാറ്റുന്നു. സമ്മര്‍ ഷെഡ്യൂളിലായിരിക്കും മാറ്റം. നിലവില്‍ ഷെഡ്യൂള്‍ ചെയ്ത സര്‍വീസുകളെ ഇത് ബാധിക്കില്ല.

വിമാനത്താവളത്തില്‍ സര്‍വീസ് നടത്തുന്ന 50 അന്താരാഷ്ട്ര എയര്‍ലൈനുകളില്‍ 38 എണ്ണത്തിന് മുംബൈയില്‍ തന്നെ സ്ലോട്ടുകള്‍ അനുവദിച്ചിട്ടുണ്ട്. ദിവസവും 16 സര്‍വീസുകള്‍ നടത്തുന്ന ബാക്കി 12 എയര്‍ലൈന്‍ കമ്പനികള്‍ക്കാണ് സ്ലോട്ട് ലഭിക്കാത്തത്. ഇവര്‍ ഇനി നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാവും സര്‍വീസ് നടത്തുക. മാര്‍ച്ചില്‍ തുടങ്ങുന്ന ഷെഡ്യൂളുകളിലാവും മാറ്റം.

1964-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഛത്രപതി വിമാനത്താവളത്തിന്റെ ടെര്‍മിനലിന്റെ ഘടനാപരമായ സുരക്ഷ മുന്‍നിര്‍ത്തി 2024-ല്‍ ഐഐടി ബോംബെ പഠനം നടത്തിയിരുന്നു. ടെര്‍മിനല്‍ കെട്ടിടത്തിന്റെ സുരക്ഷയില്‍ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തതോടെയാണ് വിമാനത്താവളം നവീകരിക്കാന്‍ നടത്തിപ്പ് ചുമതലയുള്ള അദാനി ഗ്രൂപ്പ് തീരുമാനിച്ചത്. നവിമുംബൈ വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതലയും അദാനി ഗ്രൂപ്പിനാണ്.