മയക്കുമരുന്ന് കേസില്‍ പിടിയിലായാല്‍ ഇനി 'മക്കോക്ക'

കുറ്റവാളികള്‍ക്ക് വേഗത്തില്‍ ജാമ്യം ലഭിക്കാതിരിക്കാനാണ് നടപടി
If you are caught in a drug case, you will now be subject to MCOCA

മയക്കുമരുന്ന് കേസില്‍ പിടിയിലായാല്‍ ഇനി 'മക്കോക്ക'

representative image
Updated on

മുംബൈ: മയക്കുമരുന്ന് വില്‍പ്പനക്കേസില്‍ പിടിയിലാകുന്നവര്‍ക്കെതിരേ മക്കോക്ക പ്രകാരം കേസെടുക്കുന്നതിനായി നിലവിലുള്ള നിയമങ്ങള്‍ ഭേദഗതി ചെയ്യുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരേ നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) ആക്റ്റ് പ്രകാരമാണ് നിലവില്‍ നടപടി സ്വീകരിച്ചുവരുന്നത്. ഇത് അറസ്റ്റിലായ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനും അവരുടെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിക്കാനും ഇടയാക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

എന്‍ഡിപിഎസുമായി ബന്ധപ്പെട്ട കേസുകളില്‍ അതിവേഗ കോടതികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ബോംബെ ഹൈക്കോടതിയോട് അഭ്യര്‍ഥിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നിലവാരമുള്ള ലഹരിവിമുക്തകേന്ദ്രങ്ങള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com