

നോര്‍ക്ക കെയര്‍ പ്ലസ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാന്‍ 12 വരെ അവസരം
മുംബൈ: പ്രവാസികള്‍ക്ക് അഞ്ചു ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയുളള ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന കേരള ഗവണ്മെന്‍റിന്‍റെ നോര്‍ക്ക കെയര്‍ പ്ലസ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാന്‍ 12 വരെ അവസരം. അഞ്ചു ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയുളള 7 സ്ലാബുകളാണ് ഉള്ളത്.
പ്രവാസി കേരളീയര്‍ക്കായുളള സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയറിന്റെ രണ്ടാംഘട്ട എന്‍ റോള്‍മെന്‍റിനും പരിഷ്‌കരിച്ച നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതിക്കും 12/03/2026 മുതല്‍ തുടക്കമായി.
നോര്‍ക്ക കെയര്‍ കൂടുതല്‍ സ്ലാബുകള്‍ ഉള്‍പ്പെടുത്തി വിപുലീകരിക്കണമെന്ന് പ്രവാസി സമൂഹം ആവശ്യപ്പെട്ടതനുസരിച്ചാണ് നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതി പ്രഖ്യാപിച്ചത്
നോര്‍ക്ക കെയര്‍ നിലവില്‍ വന്ന് നാലു മാസങ്ങള്‍ക്കകം പതിനായിരത്തോളം പോളിസി ഉടമകള്‍ക്കായി ഇതുവരെ 88 കോടി രൂപയിലധികം ക്ലെയിമിനത്തില്‍ നല്‍കാനായി. ലോകത്ത് പ്രവാസിസമൂഹത്തിനായുളള ഏറ്റവും വലിയ സാമൂഹിക സുരക്ഷാ പദ്ധതിയാണ് നോര്‍ക്ക കെയര്‍ സ്‌കീം.18 മുതല്‍ 70 വയസുവരെയുളള സാധുവായ നോര്‍ക്ക പ്രവാസി ഐ.ഡിയോ, സ്റ്റുഡന്‍റ് ഐഡിയോ, എന്‍ആര്‍കെ ഐഡിയോ ഉളള പ്രവാസികേരളീയര്‍ക്കാണ് എന്‍ റോള്‍ ചെയ്യാനാകുക
10 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയുളള പോളിസികളില്‍ പോളിസി ഉടമയുടെ ഭാര്യയുടെയോ ഭര്‍ത്താവിന്‍റെയോ 80 വയസുവരെയുളള മാതാപിതാക്കളേയും ഉള്‍പ്പെടുത്താനാകും.
കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 18,000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസികേരളീയര്‍ക്ക് ക്യാഷ്‌ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. 2025 സെപ്റ്റംബര്‍ 22 മുതല്‍ നവംബര്‍ 30 വരെ സംഘടിപ്പിച്ച നോര്‍ക്ക കെയര്‍ ആദ്യഘട്ട എന്‍ റോള്‍മെന്‍റിൽ 1,32,000 പ്രവാസി കേരളീയ കുടുംബങ്ങളാണ് എൻറോൾ ചെയ്തത്.