ഡോക്റ്ററെ പീഡിപ്പിച്ചതിന് ഐപിഎസ് ഉദ്യോഗസ്ഥനെതിരേ കേസ്

മാനസികമായും ശാരീരികമായും പീഡനമേറ്റു. ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
IPS officer booked for sexual exploitation of lady doctor

ഡോക്റ്ററെ പീഡിപ്പിച്ചതിന് ഐപിഎസ് ഉദ്യോഗസ്ഥനെതിരേ കേസ്

Representative image by Freepik

Updated on

മുംബൈ: വനിതാ ഡോക്റ്ററെ പീഡിപ്പിച്ചെന്ന പരാതിയിൽ ഐപിഎസ് ഉദ്യോഗസ്ഥനെതിരേ പൊലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് സംഭവം.

താൻ എംബിബിഎസിനു തയാറെടുക്കുന്ന സമയത്താണ് ആരോപണവിധേയനെ പരിചയപ്പെട്ടതെന്ന് ഇരുപത്തെട്ടുകാരി ഇമാംവാഡ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. ആ സമയത്ത് സിവിൽ സർവീസ് പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നു പ്രതി.

സമൂഹ മാധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. കൂടുതലടുത്ത ശേഷം വിവാഹവാഗ്ദാനം നൽകി ശാരീരികമായി ബന്ധപ്പെട്ടു.

എന്നാൽ, ഇയാൾക്ക് ഐപിഎസ് കിട്ടിയതോടെ തന്നെ ഒഴിവാക്കാൻ ശ്രമിക്കുകയായിരുന്നു എന്ന് യുവതി പരാതിയിൽ പറയുന്നു. ബന്ധത്തെക്കുറിച്ച് ഇയാളുടെ വീട്ടുകാർക്കും അറിയാമായിരുന്നു. എന്നാൽ, അവരും ഒഴിവാക്കാൻ കൂട്ടുനിന്നു.

മാനസികമായും ശാരീരികമായും പീഡനമേറ്റു. ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com