എന്‍സിപിയില്‍ നിന്ന് ഒരു വിഭാഗം കൂടി ബിജെപിയിലേക്ക്?

രാഷ്ട്രീയ നാടകങ്ങള്‍ക്ക് വീണ്ടും വേദിയാകാന്‍ മഹാരാഷ്ട്ര
Is another faction from the NCP also moving to the BJP

എന്‍സിപിയില്‍ നിന്ന് ഒരു വിഭാഗം കൂടി ബിജെപിയിലേക്കോ

Updated on

മുംബൈ: ശിവസേന ഉദ്ധവ് വിഭാഗത്തിലെ എംപിമാരെ ബിജെപി റാഞ്ചിയതിന് പിന്നാലെ എന്‍സിപി ശരദ് പവാര്‍ വിഭാഗത്തിലെ ഒരു പറ്റം എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹം ബലപ്പെടുന്നു. പാര്‍ട്ടിയുടെ പത്ത് എംഎല്‍എമാരില്‍ കുറഞ്ഞത് പകുതി പേരെങ്കിലും ഭരണപക്ഷത്ത് ചേരുന്നതാണ് നല്ലതെന്ന അഭിപ്രായം പങ്കുവച്ചതയാണ് റിപ്പോര്‍ട്ടുകള്‍. ഭരണപക്ഷത്തായാല്‍ ലഭിക്കുന്ന ഗുണങ്ങളാണ് ഇവര്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.

കോണ്‍ഗ്രസിലേക്ക് ശരദ് പവാര്‍ തിരികെ പോയേക്കുമെന്ന സൂചനകള്‍ക്കിടെയാണ് ഒരു വിഭാഗം ഇതിന് തയാറാകാത്തത്. ഇതോടെ പാര്‍ട്ടിയില്‍ വീണ്ടും ഒരു പിളര്‍പ്പ് കൂടി ഉണ്ടായേക്കും എന്ന നിലയിലാണ് കാര്യങ്ങള്‍. അഭ്യൂഹങ്ങളോട് ശരദ് പവാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

പാര്‍ട്ടിയുടെ ഭാവി രാഷ്ട്രീയ ഗതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അദ്ദേഹം ഔദ്യോഗിക യോഗങ്ങളൊന്നും വിളിച്ചിട്ടില്ലെന്നും നേതാക്കള്‍ പറയുന്നു. മകളും ലോക്‌സഭാംഗവുമായ സുപ്രിയ സുലെ എന്‍ഡിഎയില്‍ ചേരാനുള്ള സാധ്യത തള്ളിക്കളയാനോ അംഗീകരിക്കാനോ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം ശരദ് പവാര്‍ ഉപമുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്‌നാഥ് ഷിന്‍ഡെയുമായി കൂടിക്കാഴ്ച നടത്തിയത് വലിയ വിവാദം ആക്കിയിരുന്നു. ശിവസേന ഉദ്ധവ് വിഭാഗമാണ് ഇതിനെതിരെ രംഗത്ത് വന്നത്.

logo
Metro Vaartha
www.metrovaartha.com