ഖസാക്കിന്‍റെ ഇതിഹാസം പുനര്‍വായനാ ചര്‍ച്ച സംഘടിപ്പിച്ചു

സമാജം പ്രസിഡന്‍റ് കെ.എ. കുറുപ്പ് അധ്യക്ഷത വഹിച്ചു
A discussion on the re-reading of Khasakkinte Ithihasam was organized.

ഖസാക്കിന്‍റെ ഇതിഹാസം പുനര്‍വായനാ ചര്‍ച്ച സംഘടിപ്പിച്ചു

Updated on

നവിമുംബൈ:ഒ. വി. വിജയന്റെ 'ഖസാക്കിന്‍റെ ഇതിഹാസം' എന്ന കൃതിയെ മുന്‍നിര്‍ത്തി ന്യൂ ബോംബെ കേരളീയ സമാജത്തിന്‍റെ സാഹിത്യ ചര്‍ച്ചാവേദിയായ അക്ഷരസന്ധ്യ പുനര്‍വായനാ ചര്‍ച്ച സംഘടിപ്പിച്ചു. സമാജം പ്രസിഡന്‍റ് കെ. എ. കുറുപ്പ് അധ്യക്ഷത വഹിച്ചു. സമാജം അംഗം കെ. കെ. മോഹന്‍ദാസ് സാഹിത്യസംവാദത്തിന് നേതൃത്വം നല്‍കി

മലയാള ഭാഷയുടെ സൗന്ദര്യവും ദാര്‍ശനിക തലങ്ങളും തുറന്നിട്ട ഖസാക്കിന്റെ ഇതിഹാസത്തിന്റെ സാഹിത്യസവിശേഷതകള്‍, കഥാപാത്രങ്ങളുടെ ആഴം, കാലാതിവര്‍ത്തിയായ പ്രസക്തി എന്നിവയെക്കുറിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ വിശദമായി അഭിപ്രായങ്ങള്‍ പങ്കുവെച്ചു. പി. ആര്‍. സഞ്ജയ്, ഷാബു ഭാര്‍ഗവന്‍, കെ. ടി. നായര്‍, മോഹന സുന്ദരന്‍, ജ്യോതിഷ്മയന്‍, സോണി ജോസ്, അനില്‍ പരുമല എന്നിവര്‍ സംവാദത്തില്‍ സജീവമായി പങ്കെടുത്തു സംസാരിച്ചു.

സെക്രട്ടറി പ്രകാശ് കാട്ടക്കട സ്വാഗതവും അക്ഷരസന്ധ്യ കണ്‍വീനര്‍ എം. പി. ആര്‍. പണിക്കര്‍ നന്ദിയും പറഞ്ഞു.

പി. ആര്‍. സഞ്ജയ്, ഷാബു ഭാര്‍ഗവന്‍, കെ. ടി. നായര്‍, മോഹന സുന്ദരന്‍, ജ്യോതിഷ്മയന്‍, സോണി ജോസ്, അനില്‍ പരുമല എന്നിവര്‍ സംവാദത്തില്‍ സജീവമായി പങ്കെടുത്തു സംസാരിച്ചു.

സെക്രട്ടറി പ്രകാശ് കാട്ടക്കട സ്വാഗതവും അക്ഷരസന്ധ്യ കണ്‍വീനര്‍ എം. പി. ആര്‍. പണിക്കര്‍ നന്ദിയും പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com