നവിമുംബൈ: കലംമ്പൊലി സെന്‍റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഫാദർ ജെഫ്രിൻ തോമസിന്‍റെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി. വിശുദ്ധ കുർബാനയോടെ ആഘോഷത്തിന് ആരംഭം കുറിച്ചു. ഫാദർ കുര്യാക്കോസ് കളപ്പറമ്പത്ത് മുഖ്യാതിഥിയായിരുന്നു.
ശനിയാഴ്ച പൂക്കള മത്സരവും, ഞായറാഴ്ച വിശുദ്ധ കുർബാനക്കു ശേഷം ഇടവകയിലെ എല്ലാ സംഘടനകളുടെയും വിവിധ കലാ പരിപാടികളും അതിനുശേഷം വിഭവ സമൃദ്ധമായ ഓണ സദ്യയും ഒരുക്കിയിരുന്നു.
നെൽസൺ തോമസ്, ജേക്കബ് ദേവസി, ഫ്രഡിൻ വിൻസെന്റ് എന്നിവരാണ് ഓണാഘോഷങ്ങൾ ഏകോപിപ്പിച്ചത്. 10 മണിയോടെ ആഘോഷങ്ങൾ സമാപിച്ചു